സീറോ മലബാര്‍ കൈത്താക്കാലം മൂന്നാം തിങ്കള്‍ ജൂലൈ 31 മത്തായി 23: 34-39 ഈശോ ജറുസലേമിനെക്കുറിച്ച് വിലപിക്കുന്നു

ജറുസലേമിനെക്കുറിച്ചുള്ള ഈശോയുടെ ആഗ്രഹം എന്താണെന്ന് 37-ാം വാക്യത്തില്‍ പറയുന്നു: “നിന്റെ സന്തതികളെ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു. പക്ഷേ, നിങ്ങള്‍ വിസമ്മതിച്ചു.”  ജറുസലെമിനെക്കുറിച്ചുള്ള ഈശോയുടെ ആഗ്രഹമാണിത്. പക്ഷേ, ജറുസലേം വിസമ്മതിക്കുന്നു.

സമാനമായ സാഹചര്യങ്ങള്‍ നമ്മുടെ ജീവിതത്തിലും സംഭവിക്കാന്‍ സാധ്യതയുള്ളതാണ്. ഈശോയ്ക്ക് നമ്മെക്കുറിച്ചുള്ള ആഗ്രഹം എന്താണ്? അത് പൂര്‍ത്തിയാകാന്‍ നമ്മള്‍ സമ്മതിക്കാറുണ്ടോ? നമ്മള്‍ നന്മ ചെയ്യണമെന്നും എല്ലാവരെയും സ്നേഹിക്കണമെന്നും തന്റെ ഉത്തമശിഷ്യര്‍ ആയിരിക്കണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു. നമ്മുടെ ഭാഗത്തുനിന്ന് എന്താണ് പ്രത്യുത്തരം? സമ്മതമോ, വിസമ്മതമോ? നമ്മെ നോക്കി അവിടുന്ന് പറയാതിരിക്കട്ടെ – “പക്ഷേ, നിങ്ങള്‍ വിസമ്മതിച്ചു” എന്ന്. ദൈവത്തിന്റെ ഹിതം നിറവേറ്റലായിരിക്കട്ടെ നമ്മുടെ ജീവിതം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.