സീറോ മലബാർ ദനഹാക്കാലം നാലാം ചൊവ്വ ജനുവരി 30 യോഹ. 8: 37-47 ദൈവത്തിൽ നിന്നുള്ളവൻ ദൈവത്തിന്റെ വചനം ശ്രവിക്കുന്നു

“ദൈവമാണ് നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങള്‍ എന്നെ സ്നേഹിക്കുമായിരുന്നു” (42) എന്ന ഈശോയുടെ വചനം നമ്മുടെ കണ്ണുകള്‍ തുറപ്പിക്കേണ്ടതാണ്. നമ്മള്‍ യഥാര്‍ഥത്തില്‍ ഈശോയെ സ്നേഹിക്കുന്നുണ്ടോ അതോ വാക്കാല്‍ മാത്രമേ ഉള്ളുവോ? നമ്മുടെ പ്രവര്‍ത്തികള്‍ പരിശോധിച്ചാല്‍മതി, അതിനുള്ള ഉത്തരം നമുക്കു ലഭിക്കും. സ്നേഹം എപ്പോഴും വെളിപ്പെടുത്തേണ്ടത് കര്‍മ്മങ്ങളിലൂടെയാണ്.

യഹൂദര്‍, തങ്ങള്‍ ദൈവമക്കളാണെന്നു പറയുകയും എന്നാല്‍ യേശുവിനെ സ്നേഹിക്കാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്നത്തെ വചനഭാഗം. നമ്മളും അനുദിന ജീവിതത്തില്‍ ദൈവമക്കളാണെന്നു പറയുകയും എന്നാല്‍ യേശുവിനെ സ്നേഹിക്കാതിരിക്കുകയും ചെയ്യുന്നുണ്ടോ? ദൈവമക്കളാണെങ്കില്‍ യേശുവിനെ സ്നേഹിക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യുക. യേശുവിനെ സ്നേഹിക്കുമ്പോഴേ ദൈവമക്കള്‍ ആകുകയുള്ളൂ എന്നും ഓര്‍മ്മിക്കുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.