സീറോ മലബാർ ശ്ലീഹാക്കാലം മൂന്നാം ബുധന്‍ ജൂൺ 14 യോഹ. 4: 39-42 ലോകരക്ഷകനായ ഈശോ 

“അവര്‍ ആ സ്ത്രീയോടു പറഞ്ഞു: ഇനിമേല്‍ ഞങ്ങള്‍ വിശ്വസിക്കുന്നത് നിന്റെ  വാക്ക് മൂലമല്ല. കാരണം, ഞങ്ങള്‍ തന്നെ നേരിട്ടു ശ്രവിക്കുകയും ഇവനാണ് യഥാര്‍ത്ഥത്തില്‍ ലോകരക്ഷകന്‍ എന്ന് മനസിലാക്കുകയും ചെയ്തിരിക്കുന്നു” (42). ഒരു വ്യക്തിയുടെ ജീവിതസാക്ഷ്യത്താൽ അനേകർ, ഈശോയാണ് ലോകരക്ഷകൻ എന്നു വിശ്വസിക്കുന്ന സംഭവമാണ് ഇന്നത്തെ ധ്യാനവിഷയം. ഒരാളിൽ വന്ന നന്മ മറ്റുള്ളവരിലേക്കും കൂടി അയാൾ കടത്തിവിടുകയാണ്.

നമ്മളും ജീവിതത്തിൽ ഇതുപോലെ ചെയ്യേണ്ടവർ തന്നെയാണ് എന്ന കാര്യത്തില്‍ തർക്കമില്ല. സ്വയം നന്മയിലേയ്ക് കടന്നുവരിക മാത്രമല്ല, മറ്റുള്ളവരെക്കൂടി നന്മയിലേക്ക് കൊണ്ടുവരിക എന്നതായിരിക്കണം എല്ലാവരുടെയും ജീവിതലക്ഷ്യം. നമ്മുടെ ജീവിതസാക്ഷ്യത്താൽ മറ്റുള്ളവർ ഈശോയിലേക്ക് വരികയാണോ, അകന്നുപോവുകയാണോ എന്ന് ചിന്തിച്ചുനോക്കുക. ഈശോയെ ലോകരക്ഷകനായി പ്രഘോഷിക്കാൻ നമുക്കു സാധിക്കുന്നുണ്ടോ?

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.