
തങ്ങള്‍ക്ക് താല്പര്യമില്ലാത്ത വചനം യേശു പറയുമ്പോള്‍ അവനെ ഉപേക്ഷിച്ചുപോകുന്ന ചില മനുഷ്യരെ ഇന്നത്തെ വചനത്തില്‍ നാം കാണുന്നു (6: 64-66). വചനങ്ങളുടെ കാഠിന്യത്തിലും വിട്ടുപേക്ഷിക്കാതെ കൂടെ നില്‍ക്കുന്നതാണ് യഥാര്‍ത്ഥ വിശ്വാസം (6: 67-68) എന്നാണ് യേശു പഠിപ്പിക്കുന്നത്.
നമ്മുടെ വിശ്വാസത്തിന്റെ മാറ്റ് അറിയാനുള്ള ഉരകല്ലാണ്, വേദനിപ്പിക്കുന്നതും സഹനങ്ങള്‍ ഉളവാക്കുന്നതുമായ അനുഭവങ്ങള്‍. അവയോട് ഏതു രീതിയിലാണ് നമ്മൾ പ്രതികരിക്കുന്നത്? നമ്മുടെ ശിഷ്യത്വത്തിന്റെ വിജയം അതിലാണ് അടങ്ങിയിരിക്കുന്നത്. ക്രിസ്തുവചനത്തോടുള്ള പ്രതികരണമാണ് ജീവിതാനുഭവങ്ങളില്‍ പ്രതിഫലിക്കുന്നത്.
ഫാ. ജി. കടൂപ്പാറയില്‍ MCBS