സീറോ മലബാര്‍ മംഗളവാര്‍ത്താക്കാലം ഒന്നാം വെള്ളി ഡിസംബര്‍ 02 മത്തായി 13: 12-17 ഭാഗ്യം

സുവിശേഷഭാഗ്യങ്ങളുടെ തുടർച്ചയെന്നോണം ഈശോ, ‘ഭാഗ്യമുള്ളവ’യെക്കുറിച്ച് പറയുന്നു. കാണുന്ന നിങ്ങളുടെ കണ്ണുകളും കേൾക്കുന്ന കാതുകളും ഭാഗ്യമുള്ളവ! ഇന്ന് ജീവിക്കുന്ന നമ്മളോടും ഈശോ ഇതു തന്നെയാണ് പറയുന്നത് – ഭാഗ്യമുള്ള ജീവിതങ്ങളാണ് നിങ്ങളുടേത്!

സങ്കടങ്ങളും സഹനങ്ങളും ഇല്ലാത്തവരായി നമ്മളിൽ ആരുമില്ല. അതിനിടയിലും ആത്മാർത്ഥമായി സ്വന്തം ജീവിതത്തെക്കുറിച്ച് ധ്യാനിക്കുകയാണെങ്കിൽ വ്യക്തിപരമായി നമുക്കോരോരുത്തർക്കും ദൈവം നൽകിയിരിക്കുന്ന വലിയ അനുഗ്രഹങ്ങൾ – ഭാഗ്യങ്ങൾ – കാണാൻ സാധിക്കും. ഈ ജീവിതം തന്നെ വലിയ ഭാഗ്യമല്ലേ? കൂടെയുള്ളവരെല്ലാം, ചുറ്റുമുള്ളവരെല്ലാം ദൈവം കനിവാൽ നൽകിയവരല്ലേ? കണ്ണുകൾ തുറന്ന് നമുക്ക് കാണാം; ശ്രദ്ധയോടെ കാതോർക്കാം – ജീവിതം ഭാഗ്യമാണ്. സ്വന്തം ജീവിതത്തെ ഒരു ഭാഗ്യമായി കരുതുന്നത് വലിയ ഭാഗ്യമാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.