
കുടുംബവും സമൂഹവും കൈവെടിഞ്ഞെങ്കിലും ബര്‍തിമേയൂസ് പ്രതീക്ഷ കൈവിടാന്‍ തയ്യാറായില്ല. “ദാവീദിന്റെ പുത്രനായ യേശുവേ, എന്നില്‍ കനിയേണമേ” എന്ന്, മറ്റെല്ലാവരും തടഞ്ഞപ്പോഴും അയാള്‍ വിളിച്ചപേക്ഷിക്കുകയായിരുന്നു. നിശ്ശബ്ദനായിരിക്കാന്‍ മറ്റുള്ളവര്‍ പറയുമ്പോഴും അയാള്‍ കൂടുതല്‍ ഉച്ചത്തില്‍ അപേക്ഷിക്കുന്നു. ആ അപേക്ഷ ഈശോ കേള്‍ക്കുന്നു. ഈശോയിലൂടെ തനിക്ക് നന്മ കൈവരുമെന്ന വിശ്വാസം അവന്റെ വലിയ ബലമായി മാറുകയാണ്.
എല്ലാം നഷ്ടമായി എന്ന് തോന്നുമ്പോഴും ദൈവത്തില്‍ പ്രതീക്ഷയും വിശ്വാസവും വയ്ക്കുകയാണെങ്കില്‍ അദ്ഭുതം സംഭവിക്കുക തന്നെ ചെയ്യും. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ വചനഭാഗം. ഇടവിടാതെ പ്രാർഥിക്കുക, പ്രതീക്ഷയോടെ പ്രാർഥിക്കുക, വിശ്വാസത്തോടെ പ്രാർഥിക്കുക. അതാണ് നമ്മൾ ചെയ്യേണ്ടത്.
ഫാ. ജി. കടൂപ്പാറയിൽ MCBS




