സീറോ മലബാർ നോമ്പുകാലം മൂന്നാം ശനി മാർച്ച് 07 ലൂക്കാ 8: 42b-48 രക്തസ്രാവക്കാരി സുഖം പ്രാപിക്കുന്നു

“പന്ത്രണ്ട് വര്‍ഷമായി രക്തസ്രാവമുണ്ടായിരുന്നവളും ആര്‍ക്കും സുഖപ്പെടുത്താന്‍ കഴിയാതിരുന്നവളുമായ ഒരു സ്ത്രീ” എന്നാണ് രക്തസ്രാവക്കാരിയെ വിശേഷിപ്പിക്കുന്നത്. ആ സ്ത്രീയാണ് യേശുവിന്റെ പിന്നിലൂടെ വന്ന് യേശുവിന്റെ വസ്ത്രത്തിൽ സ്പർശിച്ച് സൗഖ്യം നേടിയത്. ആർക്കും സുഖപ്പെടുത്താൻ കഴിയാത്തവളെ യേശു സുഖപ്പെടുത്തുന്നു. ഇതൊരു വലിയ മാതൃകയാണ്. വരാനിരിക്കുന്ന എല്ലാ ജനതയ്ക്കുമായുള്ള മാതൃക.

മറ്റാർക്കും സുഖപ്പടുത്താൻ കഴിയാത്തവ യേശുവിന്റെ നാമത്തിൽ സുഖപ്പെടുമെന്ന വിശ്വാസമാണ് നമ്മെയും ജീവിതത്തിൽ നയിക്കേണ്ടത്. നമ്മുടെ ജീവിതത്തിലും ഇതുപോലെ മറ്റാർക്കും സുഖപ്പെടുത്താൻ കഴിയാത്ത രോഗങ്ങളും മറ്റാർക്കും ഉണക്കാൻ കഴിയാത്ത മുറിവുകളുമുണ്ടെങ്കിൽ യേശുവിനെ സമീപിക്കണം. അവൻ നമ്മെ സുഖപ്പെടുത്തും. യേശു ആ സ്ത്രീയോട് ഒടുവിൽ പറയുന്നത്, “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോവുക” എന്നാണ്. ഇതുതന്നെ അവിടുന്ന് നമ്മോടും പറയും.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.