
“സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: മരിച്ചവര്‍ ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു.” ഉയിർപ്പിനെക്കുറിച്ചും നിത്യജീവനെക്കുറിച്ചുള്ള ഈശോയുടെ വചനങ്ങളാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. മരണമല്ല ജീവിതത്തിന്റെ അവസാനമെന്ന് ഈശോ നമ്മെ ഓർമ്മപ്പെടുത്തുന്നു. മരണത്തിലൂടെ ഉയിർപ്പിലേക്ക് – നിത്യജീവിതത്തിലേക്കു പ്രവേശിക്കേണ്ടവരാണ് നമ്മൾ.
മരണത്തിലൂടെ ഉയിർപ്പിലേക്കു പ്രവേശിച്ച ഈശോ തന്നെയാണ് ഇക്കാര്യത്തിൽ നമ്മുടെ മാതൃകയും പ്രതീക്ഷയും. ദൈവപുത്രന്റെ സ്വരം കേൾക്കാനും അവന്റെ രാജ്യത്തിൽ ഇടംനേടാനും അവൻ നമ്മെ ക്ഷണിക്കുന്നുണ്ട് എന്ന് ഓർമ്മിക്കണം. അതിനാൽ, ഈ ഭൂമിയിലെ ഓരോ പ്രവർത്തനവും വാക്കും നിത്യജീവനെ ലക്ഷ്യമാക്കിവേണം നമ്മൾ ചെയ്യാൻ. ഉയിർപ്പിലുള്ള പ്രത്യാശയോടെ നമുക്ക് ജീവിതം തുടരാം. പ്രതീക്ഷയുടെ വെളിച്ചം നമ്മുടെ ജീവിതങ്ങളെ നയിക്കട്ടെ. എല്ലാവർക്കും ജീവൻ നൽകുന്നവനാണ് അവിടുന്ന്.
ഫാ. ജി. കടൂപ്പാറയില്‍ MCBS