സീറോ മലബാർ ഉയിർപ്പുകാലം നാലാം ശനി മെയ് 17 മർക്കോ. 6: 1-6 ഈശോ സ്വദേശത്ത് അവഗണിക്കപ്പെടുന്നു 

ഈശോ പ്രവർത്തിച്ച രോഗശാന്തികൾക്കും അദ്ഭുതങ്ങൾക്കും ശേഷവും, സ്വന്തം പട്ടണത്തിൽ ഈശോയെ ജനങ്ങൾ സ്വീകരിച്ചില്ല. അവൻ അവിടെയുള്ള സിനഗോഗിൽ പഠിപ്പിക്കുന്നത് ആളുകൾ ശ്രദ്ധിക്കുന്നു. തങ്ങൾക്ക് അറിയാവുന്ന ഈ സാധാരണ മനുഷ്യന് – മരപ്പണിക്കാരന് – എങ്ങനെ ഇത്രയും ജ്ഞാനം നേടാനാകുമെന്ന് അവന്റെ കേൾവിക്കാർ ആശ്ചര്യപ്പെട്ടു. അവർ അവനെ നിരസിച്ചു. “ഇവന്‍ മറിയത്തിന്റെ മകനും യാക്കോബ്, യോസെ, യൂദാസ്, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ് അവര്‍ അവനില്‍ ഇടറി.”

ഈശോയെ പരിചയമുള്ളവർക്ക് അവന്റെ ജ്ഞാനവും ശക്തിയും കഴിവുകളും അംഗീകരിക്കാൻ പ്രയാസമായിരുന്നു. നമ്മൾ എങ്ങനെയാണ്? നമ്മുടെ കൂടെയുള്ളവരിൽ നിറഞ്ഞുനിൽക്കുന്ന ദൈവികജ്ഞാനവും കഴിവുകളും അംഗീകരിക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ? അതോ അവരെക്കുറിച്ച് നമുക്കുള്ള മുൻകാല ധാരണകൾ വച്ച് നമ്മൾ അവരെ വിധിക്കുകയാണോ ചെയ്യുന്നത്? ആരെയും വിധിക്കാനും അവഗണിക്കാനും നമുക്ക് അവകാശമില്ല എന്ന് നമ്മൾ ഓർമ്മിക്കണം.

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.