സീറോ മലബാർ ഉയിര്‍പ്പുകാലം നാലാം വെള്ളി മെയ് 16 മർക്കോ. 6: 35-44 അഞ്ചപ്പവും രണ്ടു മീനും

ഈശോയുടെയും ശിഷ്യരുടെയും കാഴ്ചപ്പാടിലെ വ്യത്യാസം നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ശിഷ്യരുടെ കണ്ണുകൾ ചെന്നെത്തുന്നത് പരിമിതികളിലേക്കാണ്. “ഇതൊരു വിജനപ്രദേശമാണല്ലോ. സമയവും വൈകിയിരിക്കുന്നു” (35). ഇല്ലാത്തതിന്റെ കണക്കാണ് ശിഷ്യർ നിരത്തുന്നത്. അവരുടെ മുമ്പിൽ പരിമിതി മാത്രമാണ്. എന്നാൽ, ഈശോ കാണുന്നതെല്ലാം സാധ്യതകളാണ്. “നിങ്ങൾ തന്നെ അവർക്ക് ഭക്ഷിക്കാൻ കൊടുപ്പിൻ” (37); “നിങ്ങളുടെ കൈവശം എത്ര അപ്പമുണ്ട്” (38). സാധ്യതകളിലേക്കു നയിക്കുന്നതാണ് ഈശോയുടെ വാക്കുകളുടെ ഉള്ളടക്കം. അഞ്ചപ്പവും രണ്ടു മീനും അവരുടെ കൈവശം ഉണ്ടായിരുന്നു.

ജീവിതത്തിലെ പ്രതിസന്ധികളുടെയും പ്രശ്നങ്ങളുടെയും മുമ്പിൽ നിൽക്കുമ്പോൾ നമ്മുടെ മുമ്പിൽ തെളിയുന്നത് എന്താണ്? പരിമിതികളെക്കുറിച്ചുള്ള ഭയമോ അതോ സാധ്യതകളെക്കുറിച്ചുള്ള പ്രതീക്ഷയോ? പരിമിതികളല്ല, സാധ്യതകളാണ് നമ്മുടെ മനസ്സിൽ തെളിയേണ്ടത്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.