സീറോ മലബാർ ഉയിര്‍പ്പുകാലം രണ്ടാം ശനി മെയ് 03 ലൂക്ക 24: 36-43 ഈശോ ശിഷ്യന്മാര്‍ക്കു പ്രത്യക്ഷനാകുന്നു

‘നിങ്ങൾക്കു സമാധാനം’ എന്ന് ആശംസിച്ചുകൊണ്ട് ഈശോ ശിഷ്യന്മാരുടെ മുമ്പിൽ പ്രത്യക്ഷപ്പെടുമ്പോഴും ശിഷ്യർ അസ്വസ്ഥരാണ്. ഉത്ഥിതനായ ഈശോ പ്രത്യക്ഷനായിട്ടും സമാധാനം ആശംസിച്ചിട്ടും ഒപ്പമായിരുന്നിട്ടും ശിഷ്യർക്ക് അവിശ്വാസവും അസ്വസ്ഥതയും അദ്ഭുതവുമാണ്. യേശുവിന്റെ സാന്നിധ്യം അനുഭവിക്കാൻ അവർക്കു കഴിയുന്നില്ല. അവൻ ആശംസിച്ച സമാധാനം അതിന്റെ പൂർണ്ണതയിൽ സ്വീകരിക്കാൻ അവർക്കു സാധിക്കുന്നില്ല. ഇന്നും ഓരോ ബലിയിലും അവിടുന്ന് നമ്മോട് സമാധാനം ആശംസിക്കുന്നു. അസ്വസ്ഥരാകേണ്ട എന്നു പറയുന്നു. താൻ കൂടെയുണ്ട് എന്ന ഉറപ്പ് നൽകുകയും ചെയ്യുന്നു. എന്നാലും ജീവിതസാഹചര്യങ്ങളിൽ നമ്മൾ അസ്വസ്ഥരാണ്. ഈശോയിൽ യഥാർഥത്തിലുള്ള വിശ്വാസമില്ലാത്തതാണ് അതിനു കാരണം. സംശയങ്ങളാണ് പലപ്പോഴും നമ്മെ ഭരിക്കുന്നത്. സംശയം മാറുന്നവനേ, നല്ല വിശ്വാസിയാവുകയുള്ളൂ.

ശ്ലീഹന്മാരായ വി. പീലിപ്പോസിന്റെയും വി. യാക്കോബിന്റെയും തിരുനാളാണ് ഇന്ന്. ഈശോയുടെ സമാധാനം സ്വീകരിച്ച്, മറ്റുള്ളവരിലേക്കു പകർന്ന ഈ രണ്ടു ശ്ലീഹന്മാർ നമുക്ക് മാതൃകയാകട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.