സീറോ മലബാര്‍ ഉയിര്‍പ്പുകാലം ഒന്നാം ബുധന്‍ ഏപ്രില്‍ 23 യോഹ. 15: 1-10 മിശിഹായില്‍ വസിക്കുക

“എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല” (5) എന്ന വചനം നമ്മുടെ മാര്‍ഗദീപമായി മാറട്ടെ. ഈശോയോടു ചേര്‍ന്ന് ജീവിതത്തിലെ എല്ലാ കാര്യങ്ങളും ചെയ്യാനുള്ള പ്രചോദനം ഈ വചനം നമുക്കോരോരുത്തര്‍ക്കും നല്‍കട്ടെ. ‘എന്നിൽ വസിക്കുക’ എന്നാണ് അവിടുന്ന് നമ്മോടു പറയുന്നത്.

ഒറ്റയ്ക്ക് എല്ലാ കാര്യങ്ങളും ചെയ്യാമെന്ന ചിന്തയുമായി മുന്നോട്ടുപോകുന്ന വ്യക്തികളുണ്ടാവാം. പക്ഷേ, ദൈവത്തിന്റെയും മറ്റുള്ളവരുടെയും സഹായമല്ലാതെ ആര് എന്തു ചെയ്യാനാണ്. അങ്ങനെ ചെയ്തതെല്ലാം പരാജയപ്പെട്ട സാക്ഷ്യമാണ് ചരിത്രത്തലുള്ളത്. ഹാവായുടെ, കായേന്റെ, ബാബേല്‍ ഗോപുരനിര്‍മ്മാണത്തിന്റെ അങ്ങനെ… ദൈവത്തെ മാറ്റിനിര്‍ത്തി വിജയിക്കാന്‍ പോയവര്‍ പരാജയപ്പെട്ട സംഭവങ്ങളാണ് വചനവും ചരിത്രവും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. “എന്നാല്‍ എന്നെ ശക്തിപ്പെടുത്തുന്ന ഈശോയില്‍ എനിക്ക് എല്ലാം ചെയ്യാനും സാധിക്കും” (ഫിലി. 4:13) എന്ന വി. പൗലോസിന്റെ വാക്കുകൾ നമുക്ക് മാർഗദീപമായിരിക്കട്ടെ. മിശിഹായിൽ വസിക്കുക എന്നത് നമ്മൾ ഒരിക്കലും വിസ്മരിക്കാൻ പാടില്ല.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.