സീറോ മലബാര്‍ ഉയിര്‍പ്പുകാലം ഒന്നാം ചൊവ്വ ഏപ്രില്‍ 22 ലൂക്കാ 24: 13-27 എമ്മാവൂസിലേക്കു പോയ ശിഷ്യന്മാര്‍

‘ക്രിസ്തു ഇതെല്ലാം സഹിച്ച് മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ’ (26) എന്ന, എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരോടുള്ള ഈശോയുടെ ചോദ്യം നമ്മുടെ ഹൃദയങ്ങളില്‍ സൂക്ഷിക്കേണ്ടതാണ്. ഈശോയ്ക്കുണ്ടായ സഹനങ്ങളിലും കുരിശുമരണത്തിലും ആ ശിഷ്യന്മാര്‍ക്ക് അതിയായ വിഷമമുണ്ട്. അതിനാലാണ് വഴിയില്‍ വച്ചു കണ്ട ‘അപരിചിതനോട്’ അവര്‍ അവരുടെ സങ്കടം പറയുന്നതും. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍, അവരെ ‘ഭോഷന്മാരേ’ എന്ന് അഭിസംബോധന ചെയ്ത് ഈശോ പറഞ്ഞ വാക്യമാണ് നമ്മള്‍ ആദ്യം കണ്ടത് – ‘ക്രിസ്തു ഇതെല്ലാം സഹിച്ച് മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ’ എന്ന്.

സഹനത്തിലൂടെയാണ് മഹത്വത്തിലേക്കു പ്രവേശിക്കുന്നത്. ദൈവപുത്രന്‍, സഹനത്തെ മഹത്വത്തിലേക്കു നടന്നടുക്കാനുള്ള മാര്‍ഗമായിട്ടാണ് കണ്ടത്. എന്റെ ജീവിതത്തില്‍ സംഭവിക്കുന്ന സഹനങ്ങളെ മഹത്വത്തിലേക്കുള്ള പാതയായിട്ടാണോ ഞാന്‍ കാണുന്നത്? അല്ലെങ്കിൽ അങ്ങനെ കാണേണ്ടിയിരിക്കുന്നു.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.