
അബ്രാഹത്തിനു മുമ്പ് ഞാനുണ്ട്; വചനം പാലിക്കുന്നവന്‍ ഒരിക്കലും മരിക്കുകയില്ല. മരണം, ശരീരത്തിലുള്ള ജീവന്റെ തുടിപ്പിന്റെ അഭാവം മാത്രമല്ല; ആത്മീയചൈതന്യത്തിന്റെ ഇല്ലായ്മ കൂടിയാണ്. ദൈവവചനം ഒരുവനെയും മരണാവസ്ഥയിലാക്കാന്‍ അനുവദിക്കുന്നില്ല. മരണതുല്യമായ ജീവിതത്തിലും ദൈവവചനം ജീവന് ഉയിര്‍പ്പാകുന്നു.