ഈശോയുടെ അവസാനത്തെ വാഗ്ദാനമായി നമുക്ക് ഈ ഭാഗത്തെ മനസ്സിലാക്കാം. യുഗാന്തം വരെ ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും എന്നാണ് ഈശോ പറയുന്നത്. നിങ്ങള്‍ക്ക് സഹനങ്ങള്‍ ഉണ്ടാവില്ല, നിങ്ങള്‍ക്ക് രോഗങ്ങള്‍ ഉണ്ടാവില്ല, നിങ്ങള്‍ക്ക് മരണം ഉണ്ടാവില്ല എന്നൊന്നുമല്ല ഈശോ പറയുന്നത്. യുഗാന്തം വരെ ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും എന്നാണ്.
മേല്‍പ്പറഞ്ഞ കാര്യങ്ങളൊക്കെ നിങ്ങള്‍ക്ക് ഉണ്ടാകുമായിരിക്കും. പക്ഷേ, അപ്പോഴെല്ലാം ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും. ശിഷ്യന്മാരെ തന്റെ കൂടെ ആയിരിക്കാന്‍ വിളിച്ചവന് ഒടുവില്‍ ‘ഞാന്‍ എപ്പോഴും യുഗാന്തം വരെ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും’ എന്ന വാഗ്ദാനം നല്കുന്നു. എന്റെ കൂടെയുള്ള ഈശോയെ അറിയാനും അനുഭവിക്കാനും എനിക്കു സാധിക്കുന്നുണ്ടോ?
ഫാ. ജി. കടൂപ്പാറയില്‍ MCBS