ഞായർ പ്രസംഗം: ഉയിർപ്പുകാലം നാലാം ഞായർ ഏപ്രിൽ 21, മത്തായി 28: 16-20 സുവിശേഷമാവുക

ബ്രദർ ഡോണൽ മുക്കാട്ട് MCBS

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞ മാതാപിതാക്കളെ, സഹോദരീസ ഹോദരങ്ങളെ, കുഞ്ഞുമക്കളെ,

രക്ഷകനായ ഈശോയുടെ ഉത്ഥാനത്തിലൂടെ കൈവന്ന പുതുജീവനില്‍ ആഹ്ലാദി ക്കുന്ന ആരാധനാക്രമ വത്സരത്തിലെ ഉയിര്‍പ്പുകാലത്തിലെ നാലാമത്തെ ആഴ്ചയി ലേക്കു നാം പ്രവേശിക്കുമ്പോള്‍ തിരുസഭാമാതാവ് നമുക്ക് വിചിന്തനത്തിനായി നല്‍ കിയിരിക്കുന്നത് വി. മത്തായിയുടെ സുവിശേഷം 28-ാം അധ്യായം 16 മുതല്‍ 20 വരെ യുള്ള തിരുവചനങ്ങളാണ്. മത്തായി സുവിശേഷത്തിന്റെ അവസാന ഭാഗത്തായി കാണുന്ന ഈ തിരുവചനങ്ങള്‍ ഒരു സമാപനസന്ദേശമായാണ് നിലകൊള്ളുന്നത്.

ഗ്രേറ്റ് കമ്മീഷന്‍ അഥവാ മഹത്തായ നിയോഗം എന്നപേരിലും ഈ തിരുവചനങ്ങള്‍ അറിയപ്പെടുന്നു. തന്റെ ഉത്ഥാനത്തിനുശേഷം ക്രിസ്തു മലമുകളില്‍ വച്ച് തന്റെ ശിഷ്യന്മാരെ വിളിച്ചുകൂട്ടി ദൗത്യം ഏല്‍പിച്ചുകൊടുക്കുന്ന സന്ദര്‍ഭമാണ് നമുക്ക് തിരുവചനങ്ങളില്‍ കാണാന്‍ സാധിക്കുക. വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇപ്ര കാരം പറയും: ”ഓരോ ക്രിസ്ത്യാനിയും സുവിശേഷമാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു.” അതുപോലെ, ലോകത്തില്‍ ഒരു സുവിശേഷമാകാന്‍, സുവിശേഷവെളിച്ചമായി മാറാനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ തിരുവചനങ്ങള്‍. പിതാവായ ദൈവത്തിന്റെ ഹിതമനുസരിച്ച് തന്റെ ദൗത്യം ഏല്‍പിച്ചു കൊടുക്കാനും മറ്റൊരു സ്വര്‍ഗരാജ്യം ഭൂമിയില്‍ കെട്ടിപ്പണിയാനുമാണ് ക്രിസ്തു തന്റെ ശിഷ്യന്മാര്‍ക്ക് ദൗത്യം ഏല്‍പിച്ചുകൊടുക്കുന്നത്. ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ”നമ്മുടെ ജീവിതത്തില്‍ രണ്ടു ദിനങ്ങളാണ് നാം എപ്പോഴും ഓര്‍ത്തിരിക്കേണ്ടത്. ഒന്ന് നാം ജനിച്ച ദിനവും മറ്റൊന്ന് നാം എന്തിനാണ് ജനിച്ചത് എന്ന് തിരിച്ചറിയുന്നതും.

സ്‌നേഹം നിറഞ്ഞവരെ, മീന്‍ പിടിച്ചും ചുങ്കം പിരിച്ചും തീരേണ്ട ചില ജീവിതങ്ങളെ ക്രിസ്തു കണ്ടെത്തുകയും അവരുടെ നെറ്റിത്തടത്തില്‍ ദൈവം കോറിയിട്ട നിയോഗങ്ങളെ പറഞ്ഞുകൊടുത്തുമാണ് ക്രിസ്തു അവരെ വിളിച്ചുചേര്‍ക്കുക. അസാധാരണ കഴിവുകളുള്ള, എക്‌സ്ട്രാ ഓര്‍ഡിനറി ആളുകളെയല്ല അവന്‍ തിര ഞ്ഞെടുത്തത്, മറിച്ച് സാധാരണക്കാരില്‍ സാധാരണക്കാരായ, കുറവുകള്‍ ഏറെ യുള്ള ചില ജീവിതങ്ങളെയാണ് അവന്‍ വിളിച്ച് തോളോടുതോള്‍ ചേര്‍ത്തുനിര്‍ത്തു ന്നത് തങ്ങളില്‍ ആരാണ് വലിയവനെന്നു ചിന്തിച്ചുനടക്കുന്ന, ഗുരുവിനെ ഒറ്റിക്കൊ ടുത്തും തള്ളിപ്പറഞ്ഞും ഓടിയൊളിച്ച പേടിത്തൊണ്ടന്മാരായ ശിഷ്യന്മാരുടെ ചരി ത്രമാണ് ക്രിസ്തു മാറ്റിയെഴുതുന്നത്. പിന്നീട് കാലത്തിനും ദേശത്തിനുമപ്പുറം സ്വര്‍ഗരാജ്യത്തിന്റെ സന്ദേശം പ്രഘോഷിച്ചുകൊണ്ട് വലിയ ഒരു തിരിച്ചുവരവു തന്നെ നടത്തിയ പ്രേക്ഷിതരാണ്ഓരോ ക്രിസ്തുശിഷ്യരും. ഇരുപതാമത്തെ വാക്യ ത്തില്‍ നാം ഇപ്രകാരം കാണും: ”ലോകത്തിന്റെ അവസാനം വരെ ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ടാകും.” ചില ദൗത്യങ്ങള്‍ ക്രിസ്തു ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ചില നിയോഗങ്ങള്‍ നിന്റെ നെറ്റിത്തടത്തില്‍ അവന്‍ കോറിയിട്ടിട്ടുണ്ടെങ്കില്‍ ബലഹീന തകളൊന്നും നിനക്കൊരു ഭാരമാവുകയില്ല. ബലഹീനതകളെ കാറ്റില്‍പ്പറത്തൂ ചങ്ങാതി; എന്തെന്നാല്‍ ക്രിസ്തു നിന്റെ കൂടെയുണ്ട്.

അന്ന് മലമുകളില്‍ വച്ച് ക്രിസ്തു തന്റെ ശിഷ്യന്മാരെ വിളിച്ചുകൂട്ടി പറഞ്ഞതു പോലെ അവിടുന്ന് നമ്മോട് ആവര്‍ത്തിക്കുകയാണ് നിങ്ങള്‍ ലോകത്തില്‍ ഒരു സുവി ശേഷമായിരിക്കുവിന്‍. ഇന്ന് അവിടുന്ന് നമ്മെയും നോക്കി വിളിക്കുകയാണ് സുവി ശേഷവെളിച്ചമായി മാറാന്‍. നാം ആയിരിക്കുന്ന ഭവനങ്ങളില്‍, ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍, പഠിക്കുന്ന സ്‌കൂളുകളില്‍, കോളേജുകളില്‍, നാം സഞ്ചരിക്കുന്ന ഇട ങ്ങളില്‍ എല്ലാം ഒരു സുവിശേഷവെളിച്ചമായി മാറാന്‍ നാമോരോരുത്തരും വിളിക്ക പ്പെട്ടിരിക്കുന്നു. പരിശുദ്ധ അമ്മയെപ്പോലെ ക്രിസ്തുവിനെ ലോകത്തിനു പ്രദാനംചെ യ്യാന്‍ നാമോരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു. ശിഷ്യന്മാരെപ്പോലെ സ്വര്‍ഗരാജ്യ ത്തിന്റെ സുവിശേഷം ലോകത്തിന്റെ നാനാഭാഗങ്ങളിലും എത്തിക്കാന്‍ നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു. വി. മദര്‍ തെരേസയെപ്പോലെ ദൈവത്തിന്റെ കൈകളിലെ തൂലികയായി ദൈവം സ്‌നേഹമാണ്, കരുണയാണ് എന്ന് ഭൂമിയില്‍ എഴുതിച്ചേര്‍ക്കാന്‍ നാമോരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു. ‘അയാം ദ ഡോങ്കി ഓഫ് ദി ലോര്‍ഡ്’ എന്നുപറഞ്ഞ് ക്രിസ്തുവിനെ വഹിക്കുന്ന ഒരു കഴുതയാകാന്‍ ആഗ്രഹിച്ച വി. ഫ്രാന്‍സിസ് അസ്സീസിയെപ്പോലെ മറ്റൊരു ക്രിസ്തുവായി മാറാന്‍ നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു.

സ്‌നേഹമുള്ളവരെ, ദൈവം നമ്മുടെ കൂടെയുണ്ടെങ്കില്‍ നാം എന്തിന് ഭയപ്പെടണം, നാം എന്തിന് തളരണം. സ്‌നേഹത്തോടെ, സന്തോഷത്തോടെ ദൈവഹിതം പൂര്‍ത്തിയാക്കാന്‍ നമ്മുടെ ജീവിതവും മാറ്റിവയ്ക്കാം. ദൈവത്തിന്റെ ഹിതമനുസ രിച്ചു ജീവിക്കുന്ന ഒരു നല്ല അപ്പനായി, ഒരു നല്ല അമ്മയായി, നല്ല മകനായി, മകളായി, സഹോദരനായി, സഹോദരിയായി എല്ലാറ്റിനുമുപരി ക്രിസ്തുവിനെ രുചിച്ചറിഞ്ഞ ഒരു നല്ല വ്യക്തിത്വത്തിന്റെ ഉടമയായി മാറാന്‍ നമുക്ക് ഓരോരുത്തര്‍ക്കും പരിശ്രമി ക്കാന്‍ പ്രാര്‍ഥിക്കാം, നല്ലവനായ ദൈവം നമ്മെ എല്ലാം സമൃദ്ധമായി അനുഗ്രഹി ക്കട്ടെ. ആമ്മേന്‍.

ബ്രദർ ഡോണൽ മുക്കാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.