ലത്തീൻ: നവംബർ 12 ഞായർ, മത്തായി 25: 1-13 ജാഗ്രത

സ്വർഗരാജ്യത്തിന്റെ ആഗമനം, പ്രതീക്ഷിക്കാത്ത സമയത്തും ദിവസവുമായിരിക്കുമെന്ന് പഠിപ്പിക്കാൻ ക്രിസ്തു ഉപയോഗിക്കുന്ന ഏറ്റവും നല്ല ഉപമയാണ് പത്തു കന്യകമാരുടെ ഉപമ.

ക്രിസ്തു അന്ത്യവിധിയെക്കുറിച്ചു പഠിപ്പിക്കുന്ന വചനഭാഗമാണിത്. ജീവിതത്തിലെ ചില മുന്നറിയിപ്പുകൾ ചില മുന്നൊരുക്കങ്ങൾക്കുള്ളതാണ് എന്ന് പൂർവികർ പറഞ്ഞുകേട്ടിട്ടുണ്ട്. ഫ്രാൻസിസ് പാപ്പാ പഠിപ്പിക്കുന്നു: “അന്ത്യവിധിയിലേക്കു നോക്കുന്നത് നമ്മെ ഒരിക്കലും ഭയപ്പെടുത്താനല്ല. പകരം വർത്തമാനകാലം നന്നായി ജീവിക്കാനും ദരിദ്രരിലും എളിയവരിലും ക്രിസ്തുവിനെ തിരിച്ചറിയാനും കരുണയോടെയും ക്ഷമയോടെയും ഒരുക്കത്തോടെയും ആ നിമിഷത്തെ സ്വാഗതംചെയ്യാനും കൂടുതൽ ജാഗ്രതയുള്ള ജീവിതം നയിക്കാനുമാണ്.” ക്രൈസ്തവജീവിതം എപ്പോഴും ക്രിസ്തുവിനെ പ്രതീക്ഷിച്ചിട്ടുള്ളതായിരിക്കണം. ക്രിസ്തുവിൽ നല്ല ജീവിതം നയിക്കാൻ നമുക്ക് സാധിക്കട്ടെ.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.