
“എന്റെ ഈ മകന്‍ മൃതനായിരുന്നു; അവന്‍ ഇതാ, വീണ്ടും ജീവിക്കുന്നു. അവന്‍ നഷ്‌ടപ്പെട്ടിരുന്നു; ഇപ്പോള്‍ വീണ്ടുകിട്ടിയിരിക്കുന്നു. അവര്‍ ആഹ്ളാദിക്കാന്‍ തുടങ്ങി” (ലൂക്കാ 15:24).
അഹന്തനിഷ്ഠമായ (Egocentric) ജീവിതം നയിക്കുന്ന വ്യക്തി, താൻ മറ്റുള്ളവരേക്കാൾ ഉൽകൃഷ്ടനാണെന്നു കരുതുകയും അങ്ങനെ മറ്റുള്ളവരെക്കുറിച്ച് കരുതലില്ലാത്ത തൻകാര്യ കേന്ദ്രീകൃതമായ ജീവിതം നയിക്കുകയും ചെയ്യും. ഈ ലോകത്തിൽ ക്രൈസ്തവന്റെ ദൗത്യമെന്നത്, പാപികളുടെ ഉന്മൂലനമല്ല; ദൈവകാരുണ്യത്തിന്റെ ശക്തിയിൽ പരിവർത്തനമാണ്.
പാപം മൂലം ബന്ധം നഷ്ടപ്പെട്ടവരുടെ തിരിച്ചുവരവിൽ സന്തോഷിക്കാൻ സാധിക്കുക എന്നത് യഥാർഥ ക്രൈസ്തവലക്ഷണമാണ്. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS




