
ക്രിസ്തു തന്റെ ശിഷ്യർക്കായി പ്രാർഥിക്കുന്ന വചനഭാഗമാണ് ഇന്നത്തെ ധ്യാനവിഷയം. ക്രിസ്തു തന്റെ ശിഷ്യർക്കായി പ്രാർഥിക്കുമ്പോൾ അവർക്ക് സഹനങ്ങളും ദുഃഖങ്ങളും ഉണ്ടാകരുത് എന്നല്ല, മറിച്ച് സഹനത്തിന്റെയും ദുഃഖങ്ങളുടെയും നടുവിലും അവർ ഒരുമനസ്സോടെ സത്യത്തിനു സാക്ഷികളാകാൻ വേണ്ടിയാണ് ക്രിസ്തു പ്രാർഥിക്കുന്നത്. ലോകത്തിലായിരിക്കുമ്പോഴും ലോകത്തിന്റേതാകാതെ അവർ വിശ്വാസത്തിൽ സാക്ഷികളാകാൻവേണ്ടി ക്രിസ്തു പ്രാർഥിക്കുന്നു.
ക്രിസ്തു പഠിപ്പിക്കുന്നതുപോലെ സത്യത്തിനും സ്നേഹത്തിനും സാക്ഷികളാകാനും ഈ ലോകത്തിൽ ആയിരിക്കുമ്പോഴും ലോകത്തിന്റേതാകാതെ ക്രിസ്തുവിശ്വാസത്തിൽ ജീവിക്കാൻ തക്കവിധമുള്ള കൃപയ്ക്കായി നമുക്കു പ്രാർഥിക്കാം. ക്രിസ്തുവിന് പ്രാർഥന എന്നത് ദൈവവുമായുള്ള സംഭാഷണമായിരുന്നു. എങ്കിൽ എന്റെ ദൈവമായുള്ള മാനസികസംഭാഷണമായിരിക്കണം എന്റെ പ്രാർഥന.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS