
വി. യോഹന്നാന്റെ സുവിശേഷം പതിനഞ്ചാം അധ്യായം 26 മുതലുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ക്രിസ്തു പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്ന വചനഭാഗത്തിലൂടെയാണ് ഇന്നത്തെ വചനം ആരംഭിക്കുന്നത്. സ്തുവിനു സാക്ഷ്യം നൽകാൻ നമ്മെ ധൈര്യപ്പെടുത്തുന്നതും ശക്തിപ്പെടുത്തുന്നതും പരിശുദ്ധാത്മാവാണ് എന്ന് ക്രിസ്തു പഠിപ്പിക്കുകയാണ്.
ക്രിസ്തുവിനു സാക്ഷ്യമേകാൻ നമ്മെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണ്. ആദിമസഭയിലെന്നപോലെ ക്രിസ്തുവിനു സാക്ഷ്യമേകാനും ക്രിസ്തുവിനായി സഹനങ്ങളെ സ്വീകരിക്കാനും ഇന്നും എന്നും തിരുസഭയ്ക്ക് ശക്തിയും പ്രചോദനവും തീക്ഷ്ണതയുമേകുന്നത് പരിശുദ്ധാത്മാവാണ്. ആ പരിശുദ്ധാത്മാവിൽ ശക്തിപ്രാപിച്ച് ദൈവസ്നേഹത്തിൽ വളരാൻ നമുക്കു പരിശ്രമിക്കാം.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS