ലത്തീൻ: മെയ് 06 ചൊവ്വ, യോഹ. 6: 30-35 ക്രിസ്തുവിലുള്ള ആഴമായ വിശ്വാസം

ക്രിസ്തുവിലുള്ള ആഴമായ വിശ്വാസം – അതാണ് ഒരോ ക്രൈസ്തവന്റെയും മുഖമുദ്ര. ഇന്നത്തെ വചനത്തിൽ ക്രിസ്തു പറയുക ഇപ്രകാരമാണ്: “എന്നിൽ വിശ്വസിക്കുന്നവന് വിശക്കുകയില്ല; ദാഹിക്കുകയില്ല.” കൃപയുടെ നീർച്ചാലായ ക്രിസ്തു അടുത്തുള്ളപ്പോൾ പിന്നെ ദാഹം എന്തിന്. വിശ്വസിക്കണം. വിശ്വാസം എത്രമാത്രം ആഴപ്പെടുന്നുവോ അത്രമാത്രം കൃപകളുള്ള ജീവിതമായി മാറും നമ്മുടെ വിശ്വാസജീവിതം.

ക്രിസ്തുവിന്റെ രൂപാന്തരീകരണത്തിനു സാക്ഷിയായ പത്രോസ് വിശ്വാസത്തിൽ ആഴപ്പെട്ടു പറഞ്ഞ വചനം, “നാം ഇവിടെ ആയിരിക്കുന്നത് നല്ലത്” എന്നല്ലേ. ക്രിസ്തുവിന്റെ ഉത്ഥാനശേഷം ക്രിസ്തുവിശ്വാസത്തിൽ ആഴപ്പെട്ട അപ്പസ്തോലർ ഭയവും ഭീതിയുമകറ്റി തങ്ങളുടെ വിശ്വാസജീവിതത്തിനു സാക്ഷ്യമേകി. ഇതുപോലെ അടിയുറച്ച വിശ്വാസമുണ്ടെങ്കിൽ മാത്രമേ നമ്മുടെയും ക്രിസ്തുജീവിതം ആഴപ്പെടുകയുള്ളൂ. ആഴമുള്ള വിശ്വാസജീവിതം നയിക്കുന്ന ക്രൈസ്തവരായി നമുക്കും മാറാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.