
പഴക്കം കൂടും തോറും വീഞ്ഞിന് വീര്യം കൂടും എന്നാണ് പറയപ്പെടുന്നത്. നമ്മുടെ മ്യൂസിയത്തിലും അത്തരം കേന്ദ്രങ്ങളിലും ഒക്കെ ഇത്തരത്തില്‍ വിലമതിക്കാനാകാത്ത ‘പഴഞ്ചന്‍’ എന്ന് നാം വിളിക്കുന്ന നിധി ശേഖരങ്ങള്‍ ഉണ്ട്. എന്നാല്‍, പഴയത് ആയതു കൊണ്ട് അവയുടെ മൂല്യം കുറയുന്നില്ല, കൂടുകയെ ഉള്ളു. ജപമാലയും അത്തരത്തില്‍ വിലമതിക്കാനാകാത്ത ഒരു നിധി ശേഖരമാണ്. അനേകായിരം സ്ത്രീകളെയും പുരുഷന്മാരെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെ തെളിച്ചമുള്ള മാര്‍ഗത്തിലേയ്ക്ക് നയിച്ച അമൂല്യ നിധിയാണ് ജപമാല. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലം ഉണ്ടാവുന്നതില്‍ ജപമാല വഹിക്കുന്ന പങ്ക് എന്താണെന് അറിയണ്ടേ? എന്തിന് ജപമാലയില്‍ ആശ്രയം കണ്ടെത്തെണം എന്നതിനുള്ള 10 കാരണങ്ങള്‍ ഇതാ:
1. സമാധാനം
തിരക്ക് നിറഞ്ഞ ലോകത്ത് നാം ഏറെ ക്ലേശകരമായ ജീവിതമാണ് നയിക്കുന്നത്. ഒന്നിനും സമയം ഇല്ലാതെ, ഒന്നിലും മനസിനെ ഏകോപിക്കാന്‍ കഴിയാതെ, കൃത്യമായ തീരുമാനങ്ങളോ പരിഹാരമോ കണ്ടെത്താന്‍ കഴിയാതെ അസമാധാനത്തിലാണ് നമ്മളില്‍ പലരും. ഈ സാഹചര്യത്തിലാണ് സമാധാനവും കാര്യങ്ങള്‍ക്ക് വ്യക്തതയും ഒക്കെ നല്കാന് പ്രാര്‍ത്ഥനയ്ക്ക് കഴിയുക. ജപമാല പ്രാര്‍ത്ഥനയിലൂടെ ഏകാഗ്രത കൈവരിക്കാനും അതിലൂടെ സമാധാനവും സന്തോഷവും ഒക്കെ കണ്ടെത്താനും കഴിയും. ജീവിതം കൂടുതല്‍ സമാധാനപരവും സന്തോഷകരവുമായി മാറും.
2. കാഴ്ചപ്പാട്
ഈ ലോകത്തില്‍ നിന്ന് ഒന്ന് മാറി നില്ക്കാന് കഴിഞ്ഞെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടോ? ദിവസേനയുള്ള ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒന്ന് മാറി ഒരു നീണ്ട അവധി എടുത്ത് വിശ്രമിച്ചാലോ എന്ന് തോന്നിയിട്ടില്ലേ? ഇത്തരം പ്രശ്നങ്ങളില്‍ നിന്നൊക്കെ മുക്തി കണ്ടെത്താന്‍ ഒരു കാര്യം മാത്രം ചെയ്താല്‍ മതി, ജപമാല പ്രാര്‍ത്ഥന. ജീവിതത്തിനു ഒരു ദിശാബോധം നല്കാന് ജപമാല നിങ്ങളെ സഹായിക്കും. യാഥാര്ത്ഥൃത്തില് നിന്നും ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒക്കെ ഒഴിഞ്ഞു മാറാനുള്ള ചിന്തകള്‍ അകന്നു, ജീവിതത്തിനു ഒരു നല്ല കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കാന്‍ ഇത് നമ്മളെ സഹായിക്കും. നമ്മുടെ കര്‍ത്തവ്യത്തെയും അസ്തിത്വത്തെയും ഒക്കെ മനസിലാക്കി നല്കാന് ഇത് സഹായകമാകും.
3. നിനക്ക് വേണ്ടത് പ്രദാനം ചെയ്യും
ജപമാല എന്നും ഒരു ഉണര്‍വും പ്രകാശവും ഒക്കെ പ്രദാനം ചെയ്യുന്ന ഒന്നാണ്. ഓരോ തവണ ജപമാല ചൊല്ലുമ്പോഴും ഓരോ പുതിയ അനുഭവമാണ് അത് നമുക്ക് തരിക. ഇന്നലെ പ്രാര്‍ത്ഥിച്ചതില്‍ നിന്നും ഏറെ വിഭിന്നമായിരിക്കും ഇന്നത്തെ പ്രാര്‍ത്ഥന. എന്നാല്‍ ജപമാലയ്ക്ക് മാറ്റം ഉണ്ടാവുന്നില്ല. ഓരോ വ്യക്തിക്കും അവന്റെ അനുഭവങ്ങള്‍ക്കും, ആവശ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും വിശ്വാസത്തിനും ഒക്കെയേ മാറ്റം സംഭവിക്കുന്നുള്ളൂ. ജപമാല ഇത്തരത്തില്‍ ദൈവവുമായി സംവേദിക്കുന്നതിനായുള്ള ഒരു മാര്‍ഗമാണ് പകര്‍ന്നു നല്‍കുന്നത്. ജപമാലയിലൂടെ നാം മുന്നോട്ട് വയ്ക്കുന്ന ഓരോ പ്രാര്‍ത്ഥനയും ഏറെ വ്യക്തിപരവുമാണ്. അതിനാല്‍ തന്നെ പ്രാര്‍ഥനയുടെ ഫലവും നമുക്ക് ഉണ്ടാവും.
4. മറിയം
ഒരു അമ്മ തന്റെ മക്കളുടെ ജീവിതത്തെ കുറിച്ച് വ്യാകുലപ്പെടുന്നതു പോലെ, ഒരിക്കലും മാറ്റാരും വ്യാകുലപ്പെടില്ല. എന്തിന് ഏറെ, സ്വന്തം പിതാവിന് പോലും ഈ ആശങ്ക ഉണ്ടാകില്ല. ഇതാണ് പരിശുദ്ധ മറിയത്തിന് യേശുവിനെക്കുറിച്ചുള്ള കാഴ്ചപ്പാട്. ജപമാലയിലൂടെ നാം മാതാവിന്റെ കാഴ്ചപ്പാടിലൂടെയാണ് യേശുവിന്റെ ജീവിതത്തെ കാണുന്നത്. അതുകൊണ്ട് തന്നെ ആ ഒരു അനുഭവത്തിലേക്ക് കടക്കുക എന്നത് ഏറെ ശക്തമായ പ്രാര്‍ത്ഥനയാണ്.
5. അവബോധം
ജപമാല പ്രാര്‍ത്ഥനയുടെ ഏറ്റവും വലിയ മേന്മകളില് ഒന്നാണ് ജീവിതത്തെ കുറിച്ച് വ്യക്തമായ ഒരു ധാരണ ഉണ്ടാക്കുക എന്നുള്ളത്. ഏറ്റവും മികച്ചതും പ്രകാശ പൂര്‍ണവുമായ ഒരു ആത്മീയ ജീവിതത്തിലേക്ക് നയിക്കാന്‍ ജപമാലയ്ക്ക് സാധിക്കും. ഈ കൃത്യമായ അവബോധം, ജീവിതത്തിന് പുതിയ പ്രകാശം നല്‍കും. നമുക്ക് ഉള്ളിലും പുറത്തും ചുറ്റും ഒക്കെ എന്താണ് നടക്കുന്നത് എന്നതിനെകുറിച്ച് ഒരു ബോധ്യം ഇത്തരത്തില്‍ രൂപപ്പെടും. കാര്യങ്ങളെ അതിന്റെതായ രീതിയില്‍ കാണാന്‍ സാധിക്കുക എന്നത് വളരെ അപൂര്‍വമായി ലഭിക്കുന്ന ഒരു സിദ്ധിയാണ്. എന്നാല്‍ ഈ അത്യപൂര്‍വ സിദ്ധി ജപമാലയിലൂടെ നേടാന്‍ കഴിയും. ഇത് മികച്ച തീരുമാനങ്ങള്‍ എടുക്കാനും ജീവിതത്തെ ശരിയായ ദിശയില്‍ മുന്നോട്ടു കൊണ്ടുപോകാനും നമ്മെ സഹായിക്കുന്നു.
6. ചില ഇതിഹാസ നിമിഷങ്ങൾ
ജപമാല നമ്മെ ചില ഐതിഹാസിക നിമിഷങ്ങളിലൂടെ കൂട്ടിക്കൊണ്ടു പോകും. മറിയത്തിന്റെ അനുഭവങ്ങളിലൂടെ, ആ യാത്രകളിലൂടെ വേദനകളിലൂടെ ഒക്കെ കടന്നു പോകുമ്പോള്‍ നമുക്ക് അമൂല്യമായ ചിലതൊക്കെ കൈവരും. ആ അനുഭവങ്ങളുടെ തീക്ഷ്ണതയിലൂടെ നാം യാത്ര ചെയ്യുമ്പോള്‍, ജീവിതത്തിന്റെ പല ഘട്ടങ്ങളെയും തരണം ചെയ്യുവാനുള്ള ധൈര്യം നമ്മളില്‍ രൂപപ്പെടും.
7. ജീവിതത്തിന്റെ വേഗത കുറയ്ക്കും
ജപമാലയിലൂടെ നമുക്ക് ജീവിതത്തെ സമാധാനത്തോടെയും സമയം എടുത്തും സമീപ്പിക്കാന്‍ കഴിയും. ധൃതിയില്‍ ഓടി തീര്‍ത്തപ്പോള്‍ കാണാതെ പോയ പല കാഴ്ചകളും നാം കാണാന്‍ ആരംഭിക്കും. മറിയത്തില്‍ നിന്ന് ജീവിതത്തിന്റെ അനുഭവങ്ങളെ പഠിക്കാനും അവയെ ഹൃദയത്തില്‍ സൂക്ഷിക്കാനും, അവയുടെ അര്‍ത്ഥം എന്തെന്ന് മനസിലാക്കാനുമുളള സാധ്യതയാണ് തുറക്കുന്നത്. ഇത്തരത്തില്‍ ജീവിതത്തിന്റെ വേഗത കുറയുന്നത്, നമ്മെ ഇന്നലെകളില്‍ നിന്ന് അകറ്റി, ഇന്നത്തെ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ അനുവദിക്കും. ഇതിലൂടെ നല്ല ഒരു ‘ഇന്ന്’ ആണ് നമുക്ക് ലഭിക്കുന്നത്.
8. കൂട്ടായ്മ
ഒറ്റയ്ക്ക് നില്ക്കുന്ന ഒരു ചുള്ളികമ്പിനെ നശിപ്പിക്കാന്‍ എളുപ്പന്മാണ് എന്ന് കേട്ടിട്ടില്ലേ? എപ്പോഴും ഒറ്റക്കെട്ടായി നില്ക്കുന്നതു വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. ജപമാലയിലൂടെ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കും, സമൂഹത്തിനും, നാടിനും ഒക്കെ നന്മ ചൊരിയാം. നമ്മുടെ സുഹൃത്തുക്കള്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം. സമൂഹത്തിനായും നേതാക്കള്‍ക്കായും ഒക്കെ നമുക്ക് പ്രാര്‍ത്ഥിക്കാം. വേദനിക്കുന്നവര്‍ക്കും മുറിവേറ്റവര്‍ക്കും ഒക്കെ ആശ്വാസം പകരാന്‍ സാധിക്കും.
9. നമ്മുടെ ഒരു മികച്ച പതിപ്പ്
ജപമാല പ്രാര്‍ത്ഥനയിലൂടെ നമുക്ക് നമ്മെ കൂടുതല്‍ മെച്ചപ്പെടുത്തി, നമ്മുടെ ഒരു മികച്ച പതിപ്പ് രൂപപ്പെടുത്താന്‍ സാധിക്കും. ഓരോ കര്‍മ്മത്തിലും ആ മികവ് നമുക്ക് കാണാം. നല്ല സുഹൃത്തായും, നല്ല രക്ഷകര്‍ത്താവായും, നല്ല ജീവിത പങ്കാളിയായും, നല്ല സഹോദരനും നല്ല ഉദ്യോഗസ്ഥനായും ഒക്കെ നമുക്ക് മാറാന്‍ കഴിയും.
10. സൌഖ്യം പകരാന്‍
ആര്‍ക്കാണ് തന്റെ ആത്മാവിന്റെ മുറിവുകള്‍ ഉണക്കാന്‍ ആഗ്രഹമില്ലാത്തത്. ജപമാലയിലൂടെ മനസ്സിലെ മുറിവുകളെയും ആശങ്കകളെയും ഒക്കെ അകറ്റി പുതിയ പ്രതീക്ഷകള്‍ക്ക് വിത്തുകള്‍ പാകാം.