നോമ്പ് ദിനങ്ങളില്‍ ആത്മീയമായ ഉണര്‍വിനു വേണ്ടി ചൊല്ലാവുന്ന പ്രാര്‍ത്ഥനകള്‍ 

നോമ്പ്. പ്രാര്‍ത്ഥനയിലൂടെയും പരിഹാര പ്രവര്‍ത്തികളിലൂടെയും ദൈവത്തോട് കൂടുതല്‍ അടുക്കുന്ന സമയം. മനുഷ്യന്‍ ദൈവത്തോട് കൂടുതല്‍ അടുക്കുന്ന സമയമാണ് സാത്താന്‍ മനുഷ്യനെ കൂടുതലായി പരീക്ഷിക്കുകയും പ്രലോഭനത്തില്‍ വീഴ്ത്തുകയും ചെയ്യുവാന്‍ ശ്രമിക്കുക. അതിനാല്‍ തന്നെ നോമ്പിന്റെ അവസരത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരും.

മടുപ്പനുഭവപ്പെടുന്ന അവസരങ്ങളില്‍, പ്രത്യേകിച്ച് നോമ്പിന്റെ അവസരങ്ങളില്‍ ആത്മീയമായ ഉന്മേഷം ലഭിക്കുന്നതിനും പ്രലോഭനങ്ങളെ അതിജീവിക്കുന്നതിനും സഹായിക്കുന്ന പ്രാര്‍ത്ഥനകള്‍ ഇതാ:

പ്രാര്‍ത്ഥന 1

‘പ്രിയ ദൈവമേ, വിശുദ്ധമായ ഉപവാസത്തോട് കൂടിയ ആത്മീയ യുദ്ധം ഞങ്ങള്‍ ആരംഭിച്ചിരിക്കുകയാണല്ലോ. പൈശാചിക ശക്തികള്‍ക്കെതിരായ എന്റെ ആത്മീയ യുദ്ധത്തില്‍ അങ്ങയുടെ നാമത്തിലൂടെ സ്വയം പ്രതിരോധിക്കുവാനുള്ള വലിയ കൃപ ഞങ്ങള്‍ക്ക് നല്കണമേ. ആമ്മേന്‍.

പ്രാര്‍ത്ഥന 2

‘ഓ ദൈവമേ, ക്രിസ്ത്യാനികളായ ഞങ്ങള്‍ ഒരുമിച്ച്, ഉപവാസത്തോട് കൂടി ഒരു നോമ്പാചരണത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണെന്ന് നീ അറിയുന്നുവല്ലോ. ആകയാല്‍ വരും ദിവസങ്ങളില്‍ പൈശാചിക തിന്മകള്‍ക്കെതിരെ ഞങ്ങള്‍ നേരിടേണ്ടി വരുന്ന യുദ്ധത്തില്‍  അങ്ങയുടെ പുത്രനും പരിശുദ്ധ ത്രിത്വവുമായുള്ള ഐക്യത്തില്‍ ഒന്നായിരിക്കുന്നവനും ഏകദൈവവുമായ യേശു ക്രിസ്തുവഴി ഞങ്ങളെ സഹായിക്കണമേ, സംരക്ഷിക്കണമേ. ആമ്മേന്‍’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.