പെരിമ്പടാരി ഹോളി സ്പിരിറ്റ് ഫൊറോനാ പള്ളിയില്‍ ദു:ഖവെള്ളി ആചരിച്ചു

മണ്ണാര്‍ക്കാട്: മനുഷ്യകുലത്തിന്റെ പാപങ്ങള്‍ക്ക് പരിഹാരമായി യേശുക്രിസ്തു സ്വയം കുരിശുമരണം സ്വീകരിച്ചതിന്റെ സ്‌നേഹസ്മരണയില്‍ പെരിമ്പടാരി ഹോളി സ്പിരിറ്റ് ഫൊറോനാ പള്ളിയില്‍ ദു:ഖവെള്ളി ആചരിച്ചു.

അതിദാരുണമായ പീഢാസഹനങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ഗാഗുല്‍ത്താ മലയിലേയ്ക്ക് യേശു നടത്തിയ അന്ത്യയാത്രയുടെ ഓര്‍മ്മ പുതുക്കിക്കൊണ്ട് മണ്ണാര്‍ക്കാട് ടൗണ്‍ പ്രസാദമാതാ നിത്യാരാധന പള്ളിയില്‍ നിന്ന് പെരിമ്പടാരി ഹോളി സ്പിരിറ്റ് ഫൊറോന പള്ളിയിലേയ്ക്ക് കുരിശിന്റെ വഴി നടത്തി.

ഇടവക വികാരി റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. അസി. വികാരി സേവ്യര്‍ തെക്കനാല്‍, ഫാ. സിബിന്‍ കരുത്തി സി.എം.ഐ എന്നിവര്‍ സഹകാര്‍മ്മികരായി.

പീഢാനുഭവ ചരിത്രവായന, കുരിശുചായ്ക്കല്‍, കയ്പുനീര് കുടിക്കല്‍ എന്നീ ചടങ്ങുകളും കഞ്ഞിവിതരണവും ഉണ്ടായിരുന്നു. കൈക്കാരന്മാരായ മാത്യൂ കല്ലുവേലില്‍, സിജു കൊച്ചത്തിപ്പറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.