മതിലുകളില്ലാത്ത മനസ്സിന്റെ ഉടമ: മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ ബനഡിക്ട് മര്‍ ഗ്രിഗോറിയോസിന് അനേകരുടെ ആദരാജ്ഞലി

ആര്‍ച്ചുബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് മതിലുകളില്ലാത്ത മനസ്സിന്റെ ഉടമയായിരുന്നു എന്ന് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. പട്ടം സെന്റ് മേരിസ് കത്തീഡ്രലില്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ഗ്രിഗോറിയോസിന്റെ 25-ാം ഓര്‍മ്മപ്പെരുന്നാളില്‍ സന്ദേശം നല്‍കുകയായിരുന്നു കാതോലിക്കാ ബാവ. മനുഷ്യമനസ്സുകളില്‍ സ്ഥിരപ്രതിഷ്ട നേടുവാന്‍ മാത്രം വിശാലമനസ്സ് മാര്‍ ഗ്രിഗോറിയോസ് എപ്പോഴും പ്രകടിപ്പിച്ചിരുന്നു. അതിര്‍വരമ്പുകള്‍ ഇല്ലാതെ അരമനയ്ക്ക് പുറത്ത് സകലരുടെയും ബിഷപ്പാകുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

രാവിലെ 7-ന് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ സമൂഹബലി നടന്നു. ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ജോസഫ് മാര്‍ തോമസ്, ജേക്കബ് മാര്‍ ബര്‍ണബാസ്, സാമുവേല്‍ മാര്‍ ഐറേനിയോസ്, വിന്‍സന്റ് മാര്‍ പൗലോസ്, ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ്, തോമസ് മാര്‍ യൗസേബിയോസ്, ഗീവര്‍ഗ്ഗീസ് മര്‍ മക്കാറിയോസ്, യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, തോമസ് മാര്‍ അന്തോണിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ക്രിസ്തുദാസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

തുടര്‍ന്ന് കബറിടത്തില്‍ അനുസ്മരണ ചടങ്ങുകള്‍ നടന്നു. നഗരത്തിലെ പ്രമുഖരുടെ നീണ്ടനിര ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. മന്ത്രിമാരായ കടകംപ്പള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ. രാജു, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മേയര്‍ വി.കെ പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, മിസോറാം മുന്‍ ഗവര്‍ണ്ണര്‍ ശ്രീ കുമ്മനം രാജശേഖരന്‍, പാര്‍ലമെന്റംഗങ്ങളായ ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍ എ-മാരായ വി.എസ്.ശിവകുമാര്‍, സി.ദിവാകരന്‍, ബി.സത്യന്‍, ശബരിനാഥ്, എം. വിന്‍സന്റ്, മുന്‍ മന്ത്രിമാരായ വി.എം സുധീരന്‍, എം.എം. ഹസന്‍, പന്തളം സുധാകരന്‍, എം. വിജയകുമാര്‍, ഡോ. എ നീലലോഹിതദാസ്, ജോണ്‍സണ്‍ എബ്രഹാം, പത്മജ വേണുഗോപാല്‍, ആനാവൂര്‍ നാഗപ്പന്‍, നെയ്യാറ്റിന്‍കര സനല്‍, സി.പി ജോണ്‍, ചെറിയാന്‍ ഫിലിപ്പ്, വി.വി രാജേഷ്, എം. പീതാംബരക്കുറുപ്പ്, തമ്പാനൂര്‍ രവി, ജോണ്‍സണ്‍ ജോസഫ്, ശാന്തിഗ്രി ആശ്രമമം ജനറല്‍ സെക്രട്ടറി ഗുരുരത്‌നജ്ഞാന തപസി, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ, മുന്‍ ചീഫ് സെക്രട്ടറിമാരായ ജോണ്‍ മത്തായി, ലിസി ജേക്കബ്, ഡോ. കെ.എം എബ്രഹാം, മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്, ചലചിത്രസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, സൂര്യാ കൃഷ്ണ മൂര്‍ത്തി, മോണ്‍. പി ജോസഫ്, കെ.പി യോഹന്നാന്‍, ഇ.എം നജീബ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ആര്‍ച്ചുബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാജ്ഞലി അര്‍പ്പിച്ചു.