അനിനോണ്‍ സ്‌പെയിന്‍ 1300

സ്‌പെയിനിലെ അനിനോണ്‍ എന്ന സ്ഥലത്ത് ഒരു ദേവാലയത്തിന് തീപിടിച്ചപ്പോള്‍ ആദ്യപരിശോധനയില്‍ അള്‍ത്താരയും സ്‌ക്രാരിയും എല്ലാം കത്തിനശിച്ചതായി കാണപ്പെട്ടു. എന്നാല്‍ സക്രാരിക്കുള്ളിലെ കുസ്‌തോതിയും കുസ്‌തോതിക്കുളളിലെ കൂദാശ ചെയ്യപ്പെട്ട ഓസ്തിയുടെ കുറച്ച് ഭാഗങ്ങളും കത്തിയിട്ടുണ്ടായിരുന്നില്ല. അഞ്ച് തിരുവോസ്തികളില്‍ നിന്നും അന്ന് രക്തം ഒലിക്കുകയും അതില്‍ ഒരെണ്ണം കുസ്‌തോതിക്കുളളില്‍ ഉറച്ചിരിക്കുകയുമായിരുന്നു. അത്ഭുതം നടന്ന തിരുവോസ്തികള്‍ വണങ്ങാന്‍ ജനങ്ങള്‍ ഒരു പുതിയ പള്ളി പണിതു. ഈ ദിവ്യകാരുണ്യ അത്ഭുതത്തെ വണങ്ങാനായി ജനങ്ങള്‍ പള്ളിയിലേക്ക് ഒഴുകിയെത്തി.

ആദ്യ അത്ഭുതത്തിന് ശേഷവും രക്തം കൊണ്ട് തിരുവോസ്തികല്‍ കുതിര്‍ന്നിരിക്കുന്നത് ബിഷപ്പ് കണ്ടു. കൂടാതെ അവിടെ നിന്ന് ഒരു ദൈവിക സുഗന്ധം പുറപ്പെട്ടു കൊണ്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ തിരുവോസ്തികളും കുസ്‌തോതിയും കേടു കൂടാതെയിരിക്കുന്നു. 1613 നവംബര്‍ 13 ന് റ്റാറസോറയിലെ വികാരി ജനറല്‍ ഈ അത്ഭുതം അംഗീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.