ഹാഗിയ സോഫിയയില്‍ ബാങ്കുവിളി മുഴങ്ങുന്ന ജൂലൈ 24-ന് ഗ്രീക്ക് സഭയില്‍ വിലാപദിനം

ജൂലൈ 24-ന് ഹാഗിയ സോഫിയയില്‍ ഇസ്ലാമിക പ്രാര്‍ത്ഥന്ക്ക് തുടക്കം കുറിക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് അന്നേ ദിവസം വിലാപദിനമായി ആചരിക്കുവാന്‍ അമേരിക്കയിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് അതിരൂപതയുടെ എപ്പാര്‍ക്കിയല്‍ സിനഡിന്റെ തീരുമാനം. അന്ന് ക്രൈസ്തവദേവാലയങ്ങളില്‍ മണി മുഴക്കാനും കൊടികള്‍ താഴ്ത്തിക്കെട്ടാനും മരിയന്‍ സ്തുതിഗീതമായ അകാതിസ്റ്റ് ആലപിക്കാനും സിനഡിലെ അംഗങ്ങളായ മെത്രാന്മാര്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്.

ഓര്‍ത്തഡോക്‌സ് വിശ്വാസികളെ കൂടാതെ ഇതര ക്രൈസ്തവ വിശ്വാസികളെയും ഇരുപത്തിനാലാം തീയതിയിലെ വിലാപദിനത്തിന്റെ ഭാഗമാകാന്‍ മെത്രാന്മാര്‍ ക്ഷണിച്ചു. സാംസ്‌കാരികപരമായും മതപരമായും തെറ്റായ നടപടിയാണ് തുര്‍ക്കി സ്വീകരിച്ചിരിക്കുന്നതെന്ന് സിനഡ് പ്രസ്താവിച്ചു. മതമൈത്രിയും പരസ്പരബഹുമാനവും എര്‍ദോഗന്‍ സര്‍ക്കാര്‍ കണക്കിലെടുത്തില്ലെന്നും സിനഡ് അംഗങ്ങള്‍ ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

പ്രത്യാശ നഷ്ടപ്പെട്ടവരുടെ പ്രതീക്ഷയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മദ്ധ്യസ്ഥതയില്‍ അഭയം തേടാന്‍ സിനഡ് ആഹ്വാനം നല്‍കി. ഹാഗിയ സോഫിയയുടെ മുന്നോട്ടുള്ള ഭാവി സിനഡിലെ മെത്രാന്മാര്‍ പരിശുദ്ധ ത്രീത്വത്തിന് സമര്‍പ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.