അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ പീഡിത ക്രൈസ്തവ ദിനാചരണം

ചേര്‍ത്തല: അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ തിരുനാളിനോടനുബന്ധിച്ച് പീഡിത ക്രൈസ്തവ ദിനാചരണം നടക്കും. ഇന്ന് ദൈവദാസന്‍ മോണ്‍. റൈനോള്‍ഡ് പുരയ്ക്കല്‍, ധന്യ മദര്‍ ഫെര്‍ണാണ്ട റീവ എന്നിവരുടെ അനുസ്മരണം നടക്കും. പുലര്‍ച്ചെ 5.30ന് നടക്കുന്ന ദിവ്യബലിക്ക് ഫാ. തോമസ് മാണിയാപൊഴിയിലും ഏഴിനു നടക്കുന്ന പ്രഭാത പ്രാര്‍ഥനയ്ക്കും ദിവ്യബലിക്കും ഫാ. ജോസഫ് ഡെറിവാലയിലും ഒന്പതിനു നടക്കുന്ന ദിവ്യബലിക്ക് ഫാ. ജോയിസ് ചെറിയതയ്യിലും കാര്‍മികത്വം വഹിക്കും.

ദൈവദാസന്‍ മോണ്‍. റൈനോള്‍ഡ് പുരയ്ക്കലിനെ അനുസ്മരിച്ച് കൊണ്ട് 11ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ഇഗ്‌നേഷ്യസ് ചുള്ളിക്കല്‍ കാര്‍മികത്വം വഹിക്കും. ഫാ. സെബാസ്റ്റ്യന്‍ അറോജ് സുവിശേഷ പ്രസംഗം നടത്തും. വൈകുന്നേരം മൂന്നിന് ദിവ്യബലിയും സുവിശേഷ പ്രസംഗവും ഫാ. ബര്‍ണാഡ് പണിക്കവീട്ടില്‍ മുഖ്യമാര്‍മികനാവും. തുര്‍ന്ന് അഞ്ചിന് ജപമാല, നൊവേന, ലിറ്റനി.

ധന്യ മദര്‍ ഫെര്‍ണാണ്ട റീവയെ അനുസ്മരിച്ച് കൊണ്ട് ആറിന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. പോള്‍ കൊച്ചീക്കാരന്‍വീട്ടില്‍ കാര്‍മികനാകും. ഫാ. വിന്‍സന്റ് രാജേഷ് പൊള്ളയില്‍ സുവിശേഷ പ്രസംഗം നടത്തും. രാത്രി എട്ടിന് നടക്കുന്ന ദിവ്യബലിയില്‍ ഫാ. ജിബി നൊറോണയും ഒന്പതിനുള്ള ദിവ്യബലിക്ക് ഫാ. യേശുദാസ് അറയ്ക്കലും സുവിശേഷ പ്രസംഗം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.