വാഹനാപകടത്തില്‍ മരിച്ച വൈദിക വിദ്യാര്‍ത്ഥിയുടെ സംസ്‌കാരം ഇന്ന്

ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മരിച്ച ബഥനി സന്യാസ സഭയിലെ അംഗമായ ബ്രദര്‍ ജിതിന്‍ ജേക്കബ്‌ ഒഐസി യുടെ ശവസംസ്ക്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് നാലാഞ്ചിറ ബഥനി ആശ്രമ ചാപ്പലിൽ. ശവസംസ്ക്കാര ശുശ്രൂഷകൾ സീറോ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ചുബിഷപ്പ് മാർ ബസേലിയോസ്‌ ക്ളീമിസ് കാതോലിക്ക ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ.

മൃതദേഹം ഇന്ന് രാവിലെ എട്ടിന് തിരുവനന്തപുരം നാലാഞ്ചിറ ബഥനി ആശ്രമത്തിൽ കൊണ്ടുവരും. നാച്ചുറോപ്പതി മെഡിസിന്‍ ആറാം റാങ്കോടെ പാസായ ബ്രദര്‍ ജിതിന്‍ മെഡിക്കല്‍ ക്യാമ്പിനു പോകുന്നവഴിയാണ് അപകടം സംഭവിച്ചത്. ബഥനി നവജീവന്‍ പ്രൊവിന്‍സിലെ അംഗവും കുമ്പഴ ഇടവകക്കാരനുമാണ് ഇദ്ദേഹം.