സന്തോഷപ്രദമായ വിവാഹജീവിതത്തിനു വേണ്ട അഞ്ച് നിർദ്ദേശങ്ങൾ 

രണ്ട് വ്യക്തികൾ ജീവിതാവസാനം വരെ ഒന്നിച്ചു ജീവിക്കുവാനെടുക്കുന്ന തീരുമാനമാണ് വിവാഹത്തിലൂടെ നിറവേറുന്നത്. വലിയ പ്രതീക്ഷകളോടും സ്വപ്നങ്ങളോടും കൂടിയാണ് അവർ വിവാഹജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നത്. അവർ ഒന്നിച്ച് നേടുവാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. എന്നാൽ, ദാമ്പത്യജീവിതം സന്തോഷപ്രദമാകണമെങ്കിൽ രണ്ടുപേരുടെയും ഭാഗത്തുനിന്നുള്ള പരിശ്രമം ആവശ്യമാണ്. സന്തോഷമില്ലാതെ ഒരു കുടുംബവും നിലനിൽക്കുകയില്ല. സന്തോഷപ്രദമായ കുടുംബജീവിതത്തിന് സഹായിക്കുന്ന ചില നിർദ്ദേശങ്ങൾ ഇതാ…

1.  സ്വാർത്ഥത ഒഴിവാക്കുക 

ആരോഗ്യകരവും സ്വാഭാവികവുമായ ഒരു സ്നേഹമാണ് ദാമ്പത്യജീവിതത്തിൽ വേണ്ടത്. ഒരാൾ തന്റെ സ്വന്തം താല്പര്യമനുസരിച്ച് ചിന്തിക്കുന്നതും തോന്നുന്നതുപോലെ പെരുമാറുന്നതുമല്ല യഥാർത്ഥത്തിലുള്ള സ്നേഹം. ദാമ്പത്യജീവിതത്തിന്റെ തകർച്ചയ്ക്കു തന്നെ അത് കാരണമായേക്കാം. താഴെ പറയുന്ന ചില പെരുമാറ്റരീതികൾ സ്വാർത്ഥപരമായ നമ്മുടെ സ്വഭാവത്തെ വെളിപ്പെടുത്തുന്നതാണ്.

ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ എന്റെ ജീവിതപങ്കാളി സമയക്രമങ്ങൾ പാലിക്കണം എന്നുള്ള വാശി, അവരവരുടെ പ്രയപ്പെട്ട ടിവി ഷോകൾ കാണുവാനുള്ള അമിത താല്പര്യം, യാത്രകളിൽ സ്വന്ത ഇഷ്ടപ്രകാരമുള്ളതിനു മാത്രം മുൻ‌തൂക്കം കൊടുക്കുന്ന പ്രവണത, വീട്ടുചിലവുകൾ വ്യക്തിപരമായ ഇഷ്ടത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതാകുക, ഇഷ്ട്ടപ്പെട്ട ആളുകളുമായി ചങ്ങാത്തത്തിൽ ഏർപ്പെടുക

 2. പരസ്പരമുള്ള മതിപ്പ് കാത്തുസൂക്ഷിക്കുക 

ജീവിതപങ്കാളിയെ സ്നേഹിക്കുന്നവർ അവരുടെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും ശ്രദ്ധയുള്ളവരും പരസ്പരം അഭിനന്ദിക്കുന്നവരുമാകണം. പരസ്പരമുള്ള പ്രോത്സാഹനം അവർ തമ്മിലുള്ള ബന്ധം ആഴപ്പെടുവാൻ ഇടയാക്കുന്നു. അതിനായി ചില നിർദ്ദേശങ്ങൾ അവ താഴെ പറയുന്നവയാണ്.

– ആരോഗ്യത്തിലും വൃത്തിയിലും പ്രത്യേകം ശ്രദ്ധയുള്ളവരായിരിക്കുക

– നന്നായി വസ്ത്രം ധരിക്കുക

– മറ്റുള്ളവരുമായുള്ള ഇടപെടലിലും സംസാരത്തിലും കാരുണ്യമുള്ളവരായിരിക്കുക

– മറ്റുള്ളവരുടെ മുമ്പിൽ മാന്യമായ രീതിയിൽ പ്രത്യക്ഷപ്പെടുവാൻ ശ്രദ്ധിക്കുക

അതോടൊപ്പം ജീവിതപങ്കാളിക്ക് അഭിമാനിക്കുവാൻ കഴിയുന്ന വിധത്തിലുള്ള ഗുണഗണങ്ങൾ ഉണ്ടായിരിക്കേണ്ടതും ആവശ്യമാണ്. അവ അടുക്കും ചിട്ടയും, കഠിനാദ്ധ്വാനം, ആത്മാർത്ഥത, ലാളിത്യം എന്നിവയാണ്.

3. നല്ല രീതിയിൽ ആശയവിനിമയം നടത്തുവാൻ പരിശീലിക്കുക 

നല്ല രീതിയിൽ കാര്യങ്ങൾ പരസ്പരം അവതരിപ്പിക്കുവാൻ സാധിക്കുന്നത് ദമ്പതികൾ തമ്മിലുള്ള ബന്ധം വർദ്ധിക്കുവാൻ നിർണ്ണായകപങ്കുവഹിക്കുന്നു. പരസ്പരം വാത്സല്യത്തോടും സ്നേഹത്തോടും കൂടിയുള്ള സംസാരം – അത് വളരെ അത്യാവശ്യ ഘടകമാണ്. സ്നേഹം എന്നത് അതിന്റെ പൂർ ണ്ണതയിൽ എത്തുന്നത് പരസ്പരമുള്ള ആശയവിനിമയത്തിലൂടെയാണ്.

4. വീടിനെ സന്തോഷകരമായ ഒരു സ്ഥലമാക്കുക 

സന്തോഷം കൈവരിക്കുന്നതിന് വീടിൻ്റെ സന്തോഷവും സമാധാനവും ഒരു പ്രധാന ഘടകമാണ്. ഒരാൾ ശാരീരികവും ധാർമ്മികവും വൈകാരികവുമായ ശക്തി വീണ്ടെടുക്കുന്ന സ്ഥലമാണ് ഓരോ ഭവനവും. എവിടെയാണെങ്കിലും വീട്ടിൽ തിരിച്ചെത്താനുള്ള ഒരു ആഗ്രഹം ഒരുവനിൽ ഉണ്ടാകണമെങ്കിൽ പരസ്പരമുള്ള ആദരവും സ്നേഹവും വീട്ടിൽ ഉണ്ടാകേണ്ടത് വളരെ ആവശ്യമാണ്.

5. ശാരീരികാരോഗ്യത്തിൽ ശ്രദ്ധ കൊടുക്കുക 

ദമ്പതികൾ തമ്മിലുള്ള സ്നേഹത്തിന് വളരെ അത്യാവശ്യമുള്ള ഒന്നാണ് പരസ്പരം ആരോഗ്യത്തിലുള്ള ശ്രദ്ധ. മതിയയായ ആരോഗ്യം കാത്തുസൂക്ഷിക്കുവാൻ അത്യാവശ്യം വേണ്ടത് നല്ല ഭക്ഷണം, ഉറക്കം, വ്യായാമം എന്നിവയാണ്. അത് ജീവിതപങ്കാളിയിൽ ഉണ്ടോ എന്ന് അന്വേഷിക്കേണ്ടതും അത്യാവശ്യമാണ്.