വി. ഫ്രാൻസിസ് അസീസിയുടെ ഏറ്റവും പ്രധാനപ്പെട്ട 11  വാക്യങ്ങൾ 

ജീവിതത്തിൽ ഫ്രാൻസിസ് കൂടുതലൊന്നും ചെയ്തില്ല. വല്യ ഗ്രന്ഥങ്ങളോ പ്രമാണങ്ങളോ ഒന്നും ഒന്നും എഴുതിയില്ല. എന്നാൽ  പാവങ്ങളോടും ആവശ്യക്കാരോടുമുള്ള ശുശ്രൂഷാ മനോഭാവവും പ്രകൃതിയോടുള്ള സമീപനവും അദ്ദേഹത്തിന്റെ മരണത്തിനു  നൂറുകണക്കിനു വർഷങ്ങൾക്കു ഇപ്പുറം  എല്ലാവരുടെയും മേല്‍ സ്വാധീനം ചെലുത്തുന്ന ഒരു ശക്തിയായി അദ്ദേഹത്തെ നിലനിര്‍ത്തുന്നു. അദ്ദേഹം സ്ഥാപിച്ച സന്യാസ സമൂഹത്തിലെ  അംഗങ്ങൾ സഭയിൽ ഇപ്പോഴും ഒരു സ്വാധീനം ചെലുത്തുന്നു. വിശുദ്ധന്റെ ജീവിത ലാളിത്യം അംഗീകരിച്ചു, ഇപ്പോഴത്തെ പാപ്പാ ഫ്രാൻസിസ് എന്ന നാമം സ്വീകരിച്ചു .

ദൈവീകമായ ലാളിത്യത്തിന്റെ ഉടമയായ  ഫ്രാൻസിസ് അസീസിയുടെ  സുപ്രധാനമായ 11 വാക്യങ്ങൾ ഇവയാണ്.

1. പേടി അകറ്റുന്നതിനായി:–  “എവിടെ കാരുണ്യവും ജ്ഞാനവും ഉണ്ടോ അവിടെ   ഭീതിയും തിരസ്കരണവും ഉണ്ടായിരിക്കില്ല.”

2. പൗരോഹിത്യ ജീവിതം നയിക്കുന്നതിന് കുറിച്ച്:– “നമ്മുടെ ചലനങ്ങൾ പരിവർത്തനത്തിനുള്ള ഉപകരണമാക്കാതെ  അതിനായി എവിടെയൊക്കെ അലഞ്ഞാലും യാതൊരു പ്രയോജനവും ഇല്ല.”

3. അസാധ്യ കാര്യങ്ങൾ ചെയ്യുന്നതിനെ കുറിച്ച്:– “ഏറ്റവും അത്യാവശ്യമായ കാര്യങ്ങളിൽ നിന്ന് തുടങ്ങുക , തുടർന്ന്  സാധ്യമായതു ചെയ്യുക, പെട്ടന്ന് നിങ്ങൾ അസാധ്യമായ കാര്യങ്ങൾ ചെയ്യുന്നതിലേക്ക് എത്തും.”

4. മനുഷ്യത്വത്തെ കുറിച്ച്:– “ജഡത്തിന്റെ ആഗ്രഹമനുസരിച്ചുള്ള ജ്ഞാനികളോ വിവേകികളോ ആകരുത്; മറിച്ചു ലാളിത്യവും  താഴ്മയും  ശുദ്ധിയും  ഉള്ളവരായിരിക്കണം  നാം.”

5. ജീവിക്കുന്ന സാക്ഷ്യമായി മാറുന്നതിനെ കുറിച്ച്:– “നിങ്ങളുടെ അധരങ്ങൾ കൊണ്ട് സമാധാനം പ്രഘോഷിക്കുമ്പോൾ അതിനെ  നിങ്ങളുടെ ഹൃദയത്തിലേക്കും കൂടുതൽ ഉൾക്കൊള്ളിക്കുവാൻ  ശ്രദ്ധിക്കുക.”

6. ആന്തരിക സമാധാനത്തെ കുറിച്ച്:– “സമാധാനവും ധ്യാനവും എവിടെ ഉണ്ടോ അവിടെ ആകുലതയും ആശയക്കുഴപ്പവും ഉണ്ടാകില്ല.”

7. അന്ധകാരത്തെ കുറിച്ച്:– “ധാരാളം നിഴലുകളെ ഓടിക്കാൻ  ഒരു ചെറിയ സൂര്യ പ്രകാശം  മതിയാകും.”

8. ലക്ഷ്യങ്ങളെ കുറിച്ച്:– “ജീവിതത്തിന്റെ അവസാനം വരെ ഒരു വ്യക്തമായ ധാരണ ഉണ്ടാകണം. നിങ്ങളുടെ ലക്ഷ്യങ്ങളും വിധികളും ദൈവം സൃഷ്ടിച്ചതാണെന്നു മറക്കാതിരിക്കുക. അദ്ദേഹത്തിൻറെ മുന്നിൽ നിങ്ങൾ എന്താണോ അതാണ് നിങ്ങൾ. അതിൽ കവിഞ്ഞൊന്നും ഇല്ല. നിങ്ങൾ ഈ ഭൂമിയിൽ നിന്ന് മടങ്ങുമ്പോൾ നിങ്ങൾക്ക് ഉന്നതത്തിൽ നിന്ന്  നല്കപ്പെട്ടതല്ലാതെ മറ്റൊന്നും കൊണ്ടുപോകുന്നില്ല എന്നും  ഓർക്കണം. സത്യസന്ധമായ സേവനവും  സ്നേഹവും ത്യാഗവും ധൈര്യവും നിറഞ്ഞ ഹൃദയം മാത്രമാണ് തിരികെ പോകുമ്പോൾ കൊണ്ടുപോവുന്നത്.”

9. ശത്രുക്കളെ കുറിച്ച്:– “ആരെയും  ശത്രുവാക്കാതെ ഇരിക്കുക. എല്ലാവരും നിങ്ങളുടെ ഉപകാരികൾ ആയിരിക്കട്ടെ. ആരും നിങ്ങളെ ഉപദ്രവിക്കാതിരിക്കട്ടെ. നിങ്ങൾക്ക് നിങ്ങളല്ലാതെ മറ്റൊരു ശത്രു ഉണ്ടാകരുത്.”

10. കൃപയെയും സ്വാർത്ഥതയെയും  കുറിച്ച്:– “കൃപയും ദാനങ്ങളും ദൈവം തന്റെ പ്രിയപ്പെട്ടവർക്കായി നൽകുന്നത് സ്വാർത്ഥതയെ മറികടക്കുന്നതിനായിട്ടാണ്.”

11. ലാളിത്യത്തെ കുറിച്ച്:– “പരിശുദ്ധമായ ലാളിത്യം ലോകത്തിന്റെയും ശരീരത്തിന്റേതും ആയ എല്ലാ  ജ്ഞാനത്തെയും തോൽപ്പിക്കുന്നു.”

പ്രകൃതിയെ സ്നേഹിച്ച, വേദനിക്കുന്നവരോടൊപ്പം ആയിരുന്ന, ചെറിയ കാര്യങ്ങളിലൂടെ സംതൃപ്തി കണ്ടെത്തിയിരുന്ന വിശുദ്ധ ഫ്രാൻസിസ് അസീസി ഇന്നത്തെ ലോകത്തിനു നൽകിയ പ്രസക്തമായ ഉപദേശങ്ങളാണ് ഇവ.

മരിയ ജോസ്, ട്രീസ മാത്യു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.