കുരിശിന്റെ വഴിയിൽ ഇത്തിരി നേരം 21: ഞാങ്ങണ

“ഒരു മുള്‍ക്കിരീടം മെടഞ്ഞ്‌ അവന്‍റെ ശിരസ്‌സില്‍ വച്ചു. വലത്തു കൈയില്‍ ഒരു ഞാങ്ങണയും കൊടുത്തു. അവന്‍റെ മുമ്പില്‍ മുട്ടുകുത്തിക്കൊണ്ട്‌, യഹൂദരുടെ രാജാവേ, സ്വസ്‌തി! എന്നു പറഞ്ഞ്‌ അവര്‍ അവനെ പരിഹസിച്ചു.” (മത്തായി 27:29)

കൃത്യമായി പറഞ്ഞാൽ, പരിഹാസമാണത്. നിന്ദിക്കലാണത്. ഒന്നറിയണം, അഹങ്കാരം ഉള്ളിൽ നിറയുമ്പോൾ ആരും അപമാനിക്കലുകളിൽ ആനന്ദം കണ്ടെത്തുന്നവരാകും.

അധികാരദണ്ഡും അംശവടിയുമെല്ലാം പിടിക്കേണ്ട കൈകളിലേയ്ക്കാണ് ഞാങ്ങണയൊരെണ്ണം കൊടുത്തതെന്നോർക്കണം. നമ്മൾ ഒരാളെ പരിഹസിക്കുമ്പോൾ, അവന്റെ ദുർബലതയെ ആഘോഷമാക്കുമ്പോൾ
ചരിത്രത്തിന്റെ ആവർത്തനം കണ്ട് ക്രിസ്തുവും നൊമ്പരപ്പെടുന്നുണ്ട്, തീർച്ച.

ആരെയും അവഹേളിക്കുകയില്ലെന്ന് ഒരു പ്രതിജ്ഞയെടുത്താൽ നോമ്പുകാലത്തിലെ വലിയൊരു അനുഗ്രഹമായി മാറും, അത്.

ഫാ. അജോ രാമച്ചനാട്ട്