ഉത്ഥിതനെ തേടി – 1 – ചാരം

ഒരുതരത്തിൽ പറഞ്ഞാൽ നോമ്പ് ഒരു ആചാരമാണ്. പ്രാർത്ഥനയിൽ  ശക്തിപ്പെടുവാനും തിന്മയെ ജയിക്കുവാനും നമ്മെ സഹായിക്കുന്ന ഒരു പ്രക്രീയ. മരുഭൂമിയിൽ 40 ദിവസത്തെ ഉപവാസവും പ്രാർത്ഥനയും  കൊണ്ട് ഈശോ നേടിയെടുത്തത് അതാണ്. ഇന്ന് ഭൗതികമായി നെറ്റിയിൽ ചാരം പൂശി നമ്മൾ ഈ ഒരു കാലത്തിലേക്ക് പ്രവേശിക്കുന്നു… ചാരത്തിനും ഒരു പ്രതീകാത്മകത ഉണ്ട് ചാരം ഉപയോഗിച്ച് കഴുകിയാൽ പാത്രങ്ങൾ ഒക്കെ കൂടുതൽ വെളുക്കും. ചാരം നല്ല ഒരു വളം കൂടിയാണ്. കൂടാതെ ഇതൊരു ഔഷധംകൂടിയാണ്   പ്രാർത്ഥനയിലൂടെ,ആധ്യാത്മിക ഭക്തകൃത്യങ്ങളിലൂടെ നമുക്ക് നമ്മുടെ ജീവിതത്തെയും വെണ്മ ഉള്ളതാക്കാം… നന്മപ്രവർത്തികൾ ചെയ്തുകൊണ്ട് മറ്റുള്ളവരിൽ അലിഞ്ഞില്ലാതാകാം.  ജീവിതത്തിലെ ആത്‌മീയ ശോഷണങ്ങൾക്ക് ഈ നോമ്പ്കാലത്തിലൂടെ  പരിഹാരം കണ്ടെത്താം.

പ്രാർത്ഥന

ഈശോയെ, ഈ നോമ്പ്കാലത്തിൽ  അങ്ങയുടെ വചനത്തിൽ കൂടുതൽ ആശ്രയിച്ചു തിന്മയെ ചെറുക്കാനും അങ്ങനെ ജീവിതം വെണ്മയുള്ളതാക്കാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ.

നിയോഗം

നോമ്പിനു വ്യക്തിപരമായ ഒരുക്കം അനുഗ്രഹപ്രദമാകാൻ.

കരുണകൊന്ത

നിത്യപിതാവേ, എന്റെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.

ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച്

എന്റെയും ലോകം മുഴുവന്റെയും മേൽ  കരുണയായിരിക്കേണമേ. (10 പ്രാവശ്യം)

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, എന്റെയും  ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ.

(3 പ്രാവശ്യം)

വചനം

നിങ്ങള്‍ മനസ്‌സിന്‍െറ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ.

(എഫേസോസ്‌ 4 : 23)

അനുദിനജപം

കര്‍ത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്റെ  ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ.

അനുഗ്രഹപ്രദമായ ഒരു നോമ്പ്കാലം ആശംസിക്കുന്നു.

ദൈവം അനുഗ്രഹിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.