2 ഒക്ടോ.: ലൂക്കാ 17:5-10 ആഴമേറിയ വിശ്വാസം

വിശ്വാസത്തെ കടുകുമണിയോട് ഉപമിക്കുകയാണ് യേശു. കടുകുമണി ആകാരത്തില്‍ ചെറുതാണ്. എന്നാല്‍ ഉള്ളടക്കത്തില്‍ വളരെ സാന്ദ്രമാണ്. ഉള്ളില്‍ തിങ്ങിമുറ്റി നില്‍ക്കുകയാണത്. പൂര്‍ണ്ണമായും നിറഞ്ഞിരിക്കുകയാണ്. ഇഴയടുപ്പവും തീവ്രതയും ഉള്ള അകക്കാമ്പാണ് അതിനുള്ളത്. വിശ്വാസവും ഇങ്ങനെയായിരിക്കണമെന്നു സാരം. ആകാരത്തില്‍ ചെറുതെങ്കിലും തീവ്രതയില്‍ ശക്തമായിരിക്കണം വിശ്വാസം. വെറും പ്രകടനപരതയെക്കാള്‍, വിശ്വാസം ഒരു ദൈവികദാനവും, നമ്മുടെ പരിശ്രമത്തിന്റെ ഫലവുമാണെന്ന് തിരിച്ചറിയാം. ആഴമേറിയ, ബലമുള്ള, വിശ്വാസത്താല്‍ ഉറപ്പിക്കണമേ എന്ന് പ്രാര്‍ത്ഥിക്കാം.

2 ഒക്ടോ.:ഞായര്‍
2 തിമോ 1:6-8
ലൂക്കാ 17:5-10

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.