സീറോ മലങ്കര. ഫെബ്രുവരി- 4. ലൂക്ക 4: 23-30 വേദനിക്കുന്നവരെ സന്ദര്‍ശിക്കുന്ന ദൈവം

ദൈവത്തിന്റെ രക്ഷകനെ ആഗ്രഹത്തോടെ കാത്തിരിക്കുകയും അവന്‍ വരുമ്പോള്‍ സ്വീകരിക്കുകയും ചെയ്യുന്നവരുടെ മുന്‍പിലാണ് കര്‍ത്താവ് പ്രത്യക്ഷപ്പെടുകയും അത്ഭുതം പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. സറപ്തായിലെ വിധവും സിറിയക്കാരനായ നാമാനും അതിനു ഉദാഹരണങ്ങളാണ്. ദൈവം വരുന്നത് അവിടുത്തെ ആഗ്രഹിച്ചു കാത്തിരിക്കുന്നവരുടെ അടുത്തേക്കാണ്‌. എന്റെ വേദനയുടെ നടുവില്‍ കര്‍ത്താവിനെ കാത്തിരിക്കാന്‍ എനിക്ക് കഴിയുന്നുണ്ടോ? സ്വന്തം നാടും വീടും തള്ളിപ്പറഞ്ഞാലും, കര്‍ത്താവിനു പ്രവര്‍ത്തിക്കാന്‍ ആരുമില്ലാത്തവര്‍ ഉണ്ട്. അതിനാല്‍ എല്ലാവിധത്തിലും തകര്‍ന്നവനാണെങ്കിലും വിഷമിക്കേണ്ട. ആരുമില്ലാത്തവരെ സഹായിക്കുന്ന ഒരു ദൈവം നിനക്കുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.