സമൂഹത്തില്‍ വയോധികര്‍ക്കുള്ള ദൗത്യം ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സീസ് പാപ്പ

ഇന്നത്തെ ലോകത്തില്‍ വയോധികരുടെ ദൗര്‍ബല്യവും പ്രാധാന്യവും ഓര്‍മ്മിപ്പിച്ചു കൊണ്ട് ഫ്രാന്‍സീസ് പാപ്പ. ‘‘മുത്തച്ഛന്‍മാരും മുത്തശ്ശിമാരുമുള്‍പ്പെടെയുള്ള വയോധികരുടെ സാന്നിദ്ധ്യമാണ് ഇന്നത്തെ ലോകത്തിന് ആവശ്യം. പുതുതലമുറയ്ക്ക് അവരില്‍ നിന്ന് വളരെയേറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്.” ഏഴായിരത്തോളം വൃദ്ധര്‍ ഉള്‍പ്പെട്ട് സദസ്സിനോട് സംസാരിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പ.

‘‘മുത്തച്ഛന്‍മാരുടെയും മുത്തശ്ശിമാരുടെയും സംരക്ഷണം ലഭിക്കുന്ന പേരക്കുട്ടികള്‍ക്ക് വേണ്ടത്ര ജീവിതാനുഭവങ്ങളും വിനയവും ഉണ്ടായിരിക്കും. അങ്ങനെ ആത്മീയവും സാംസ്‌കാരികവുമായ മൂല്യങ്ങള്‍ നിറഞ്ഞ വ്യക്തികളും സമൂഹവും സൃഷ്ടിക്കപ്പെടും.” പാപ്പ അഭിപ്രായപ്പെട്ടു. നയനമനോഹാരിതയുടെയും ബലപ്രയോഗത്തിന്റെയും അടിസ്ഥാനത്തില്‍ മൂല്യങ്ങളെ നിശ്ചയിക്കുന്ന ഇന്നത്തെ ലോകത്തില്‍ പ്രായമായവരുടെ ജീവിത അനുഭവങ്ങളെ നിസ്സാരമായി തള്ളിക്കളയാന്‍ കഴിയില്ലെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

‘‘ഒരു വ്യക്തിയുടെ ‘മൂന്നാം വയസ്സ്’ എന്ന് വിളിക്കപ്പെടുന്ന ഈ പ്രായത്തില്‍ ഞാനും നിങ്ങളുടെ കൂടെയുണ്ട് എന്ന് പറഞ്ഞ് ജീവിതത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. ഓരോ പ്രായത്തിന്റെയും അവസ്ഥകള്‍ ദൈവത്തിന്റെ ദാനമാണ്. ഓരോ പ്രായത്തിനും അതിന്റേതായ മനോഹാരിതയുമുണ്ട്.” വയോധികര്‍ സമൂഹത്തിന് നല്‍കുന്ന സംഭാവനകളെ പാപ്പ പ്രശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.