മറിയം കര്‍മ്മത്തിലൂടെ ദൈവത്തെ അനുഗമിച്ചു: ഫ്രാന്‍സീസ് പാപ്പ

സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ ദൈവത്തെ അനുഗമിച്ച ആളാണ് പരിശുദ്ധ കന്യാമറിയമെന്ന് ഫ്രാന്‍സീസ് പാപ്പാ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. പരിശുദ്ധ മറിയത്തിന് സമര്‍പ്പിച്ച പ്രത്യേക വാര്‍ഷിക വാരാന്ത്യത്തിലാണ് പരിശുദ്ധ പിതാവ് ഇപ്രകാരം പറഞ്ഞത്: “മറിയം ക്രിസ്തുവിന്റെ അമ്മ മാത്രമല്ല, ഒരു അനുസരണയുള്ള ശിഷ്യയും മറ്റുള്ളവരോടുള്ള ആഴമായ സേവനത്തിന്റെ ഒരു മാതൃകയും ആയിരുന്നു.”

ക്രിസ്തുവിന്റെ ഓര്‍മ്മയ്ക്കായി സഭ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും മറിയം തന്റെ ജീവിതത്തില്‍ ഉടനീളം ചെയ്തിരുന്നുവെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

“മറിയത്തിന്റെ വിശ്വാസത്തിലൂടെ ദൈവത്തെ അനുസരിക്കാന്‍ നമ്മുടെ ഹൃദയങ്ങള്‍ തുറക്കാന്‍ നമ്മള്‍ പഠിക്കും. മറിയത്തിന്റെ സ്വയം ശൂന്യവത്ക്കരണത്തിലൂടെ മറ്റുള്ളവരുടെ ആവശ്യങ്ങളിലേക്ക് തിരിയേണ്ടതിന്റെ ആവശ്യകത നാം കാണും. മറിയത്തിന്റെ കണ്ണുനീരില്‍ വേദന അനുഭവിക്കുന്നവനെ ആശ്വസിപ്പിക്കാനുള്ള ശക്തി കണ്ടെത്തും.” പാപ്പാ തുടര്‍ന്നു. “ഈ നിമിഷങ്ങളിലൂടെ മേരി പ്രകടിപ്പിക്കുക, എല്ലാവരുടെയും അനുദിന ആവശ്യങ്ങളിലേക്ക് കടന്നുവരുന്ന ദൈവകാരുണ്യത്തിന്റെ സമൃദ്ധിയാണ്.”

കരുണയുടെ മഹാജൂബിലി വര്‍ഷത്തിന്റെ ഭാഗമായി മാതാവിന് പ്രത്യേകമായി സമര്‍പ്പിച്ച വരാന്ത്യത്തില്‍  സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ കൂടിയ പതിനായിരക്കണക്കിന് തീര്‍ത്ഥാടകരോടാണ് പാപ്പാ ഈ കാര്യങ്ങള്‍ പറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.