കണ്ണൂരില്‍ വലിയ ഉരുള്‍ പൊട്ടല്‍

കണ്ണൂരിലെ അമ്പായാതോട് പ്രദേശത്ത് കനത്ത ഉരുള്‍പൊട്ടല്‍. രാവിലെ 11 മണിയോട് കൂടിയാണ് ഉരുള്‍ പൊട്ടല്‍ ഉണ്ടാവുന്നത്.

കൊട്ടിയൂര്‍ ഗ്രാമത്തിലെ അമ്പായത്തോട് മേഖലയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. സംഭവം നടക്കുന്ന സമയത്ത് ആ പ്രദേശത്ത് പതിവ് പോലെയുള്ള മഴയോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. കനത്ത ശബ്ദത്തോടെ മരങ്ങളും മണ്ണും ഒക്കെ ഒഴുകിയിറങ്ങിയപ്പോള്‍ ആളുകള്‍ പരിഭ്രാന്തരായെങ്കിലും നിലവില്‍ ആളപായം ഇല്ലെന്നാണ് കരുതുന്നത്. കനത്ത ഉരുള്‍ പോട്ടലിനെ തുടര്‍ന്ന് വാവലിപ്പുഴയിലെക്ക്  മണ്ണിടിച്ചിലിലെ മണ്ണും മറ്റും പുഴയിലേക്ക് വീണു. കുറച്ചു സമയത്തേക്ക് പുഴയില്‍ വെള്ളക്കെട്ട് നേരിട്ടെങ്കിലും കാര്യങ്ങള്‍ പിന്നീട് മെച്ചപ്പെട്ടു. വലിയ ഒരു പ്രദേശം തന്നെയാണ് ഇത്തരത്തില്‍ മണ്ണിടിച്ചിലില്‍ ഒലിച്ചിറങ്ങിയത്. ഇത്രയും വലിയ ഉരുള്‍ പൊട്ടല്‍ ഉണ്ടയിതിനാല്‍ തന്നെ തുടര്‍ന്നും ഉരുള്‍ പൊട്ടാന്‍ സാധ്യതയുണ്ടോ എന്നതാണ് ആശങ്ക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.