മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി.

മഴ തകര്‍ത്ത് പെയ്യുകയാണ്. ഒപ്പം തന്നെ കേരളത്തിന്റെ ഒട്ടുമിക്ക സ്ഥലങ്ങളും വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. കാറ്റും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യം മുന്‍നിര്‍ത്തി വൈദ്യുതിയുമായി ബന്ധപ്പെട്ടു മുന്‍കരുതല്‍ കെ എസ് ഇ ബി. വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ജാഗ്രതയോടെ വേണം എന്ന്  കെ എസ് ഇ ബി നിര്‍ദ്ദേശിച്ചു.

1 . പൊതു സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്ഫോര്‍മറുകള്‍, പോസ്റ്റുകള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ സമീപത്ത് പോകരുത്.

2 .  ട്രാന്‍സ്ഫോര്‍മറുകളിലും ഇലക്ട്രിക് ലൈനുകളിലും അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ അടുത്തുള്ള സെക്ഷന്‍ ഓഫീസിലോ 1912 എന്ന ടോള്‍ ഫ്രീ നമ്പറിലോ 9496001912 എന്ന വട്സാപ്പ് നമ്പറിലോ അറിയിക്കുക.

3 .  ഇലക്‌ട്രിക് ലൈനില്‍ മുട്ടി നില്‍ക്കുന്നതോ അവയ്ക്ക് സമീപത്തു നില്‍ക്കുന്നതോ ആയ മരങ്ങളില്‍ സ്പര്‍ശിച്ചാല്‍ അപകടം സംഭവിക്കാന്‍ സാധ്യത ഉണ്ട്. അതിനാല്‍ അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ ഉടന്‍ വൈദ്യുത ബോര്‍ഡിനെ വിവരം അറിയിക്കണം.

4 . പൊതു നിരത്തിലും മറ്റും വൈദ്യുത കമ്പി പൊട്ടി വീഴാന്‍ സാധ്യത ഉള്ളതിനാല്‍ ശ്രദ്ധയോടെ നടക്കുക. പരിചിതമല്ലാത്ത വഴികളിലൂടെയുള്ള യാത്ര കഴിവതും ഒഴിവാക്കുക.

5 . വെള്ളം കയറിയ സ്ഥലങ്ങളിലെ മോട്ടറുകള്‍, വൈദ്യുതോപകരണങ്ങള്‍, ലൈറ്റുകള്‍ തുടങ്ങിയവയിലെയ്ക്കുള്ള വൈദ്യുതി ബന്ധം ഉടന്‍ വിച്ഛെദിക്കുക.

6 . കെട്ടിടത്തിനു താഴത്തെ നിലയില്‍ തറനിരപ്പില്‍ വെള്ളം കയറുമ്പോള്‍ തന്നെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുക. മൊബൈലുകളും മറ്റും ആവശ്യത്തിനു മാത്രം ഉപയോഗിക്കുക.

7 . ജനറെറ്ററുകള്‍, ഇന്‍വേറ്ററുകള്‍ തുടങ്ങിയ അടിയന്തിര ഘട്ടങ്ങളില്‍ മാത്രം പ്രവര്‍ത്തിപ്പിക്കുക.

വൈദ്യുതി ഇല്ലെങ്കിലും നമുക്ക് ജീവിക്കാം. എന്നാല്‍ ഒരൊറ്റ അശ്രദ്ധ മതി ഒരു ജീവന്‍ ഇല്ലാതാക്കാന്‍. അതോര്‍ക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.