വയനാട് വൻ പ്രളയ ഭീഷണിയിൽ

വയനാട്ടിൽ മഴ വീണ്ടും ശക്തി പ്രാപിച്ചതോടെ കാരാപ്പുഴ, ബാണാസുര ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഇതോടെ വയനാട് വീണ്ടും പ്രളയ ഭീഷണിയിലായിരിക്കുകയാണ്. ഡാമിൽ നിന്ന് വെള്ളം ജനവാസമേഖലയിലേയ്ക്ക് കയറുകയാണ്. വെള്ളത്തിന്റെ വരവ് കൂടിയതോടെ ഈ പ്രദേശങ്ങളിലെ ഭൂരിഭാഗം ആളുകളും ദിരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയിരിക്കുകയാണ്. ദുരിതാശ്വാസ ക്യാംപിലുള്ളവരുടെ എണ്ണം 20071 ആയി.

കുറ്റിപ്പുറം – പേരശന്നൂർ റോഡിൽ വെള്ളം കയറിയതിനെ തുടർന്ന്  ഇതു വഴിയുള്ള വാഹന ഗതാഗതം നിർത്തിവച്ചു. വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍ സാധ്യതയെത്തുടര്‍ന്ന് കല്‍പറ്റയില്‍നിന്നുള്ള കെഎസ്ആര്‍ടിസി സർവീസുകൾ നിർത്തി വെച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.