എം.സി. ബി. എസ് – സഭയുടെ ആശ്രമങ്ങൾ ദുരിത ബാധിതർക്കായി തുറന്നു 

ദിവ്യകാരുണ്യ മിഷനറി സഭയുടെ എമ്മാവൂസ് പ്രോവിൻസിന്റെ ആശ്രമങ്ങൾ ദുരിതം അനുഭവിക്കുന്നവർക്കായി തുറക്കുന്നു.

കോട്ടയം പ്രൊവിൻഷ്യൽ ഹൌസ്, എമ്മാവൂസ് പബ്ലിക് സ്‌കൂൾ, മദർ ഹൌസ് എന്നിവിടങ്ങളാണ് കുട്ടനാട് -ചങ്ങനാശ്ശേരി – കോട്ടയം പ്രദേശങ്ങളിൽ ദുരിതം അനുഭവിക്കുന്നവർക്കായി തുറക്കുന്നത്.

കുട്ടനാട് -ചങ്ങനാശ്ശേരി – കോട്ടയം പ്രദേശങ്ങളിൽ ഉള്ളവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ് എന്ന് പ്രൊവിൻഷ്യൽ ഫാ. ഡൊമിനിക് മുണ്ടാട്ട് അറിയിച്ചു: 9946460441, 9539036736, 9400598301, 8078377350

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.