പാട്ടുപാടി നൃത്തം ചെയ്യുന്ന കന്യാസ്ത്രീകള്‍

പാട്ടുപാടി നൃത്തം ചെയ്ത് ദൈവത്തെ സ്തുതിക്കുന്ന ഒരു കൂട്ടം കന്യാസ്ത്രീകളാണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ പുതിയ വാര്‍ത്ത. സംഗീതത്തോടുള്ള തങ്ങളുടെ ഇഷ്ടത്തെ  ദൈവത്തോട് ആശയവിനിമയം നടത്താനുള്ള ഒരു ഉപാധിയാക്കി മാറ്റിയിരിക്കുകയാണ് ഈ കന്യാസ്ത്രീകള്‍. സിസ്റ്റർ മരിയ വിക്ടോറിയായുടെ നേതൃത്വത്തിലുള്ള  കൊളംബിയയിലെ ഒരു സന്യാസിനീ സമൂഹമാണ് ഈ സംഗീത ആല്‍ബത്തിന്റെ അണിയറയില്‍. ‘യോ ലേ കാന്റോ’ എന്ന് പേരിട്ടിരിക്കുന്ന ഈ സംഗീതവീഡിയോ ആല്‍ബം സ്പാനിഷ് ഭാഷയിലാണ് പുറത്തിറക്കിയിരിക്കുന്നത്.

”ആധുനിക സാങ്കേതിക മാര്‍ഗ്ഗങ്ങളിലൂടെ ലോകമെങ്ങും സുവിശേഷമെത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സാധ്യമാകുന്ന എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും പിതാവായ ദൈവത്തിന്റെ സ്‌നേഹം എല്ലാവരിലും എത്തിക്കുന്നതിന് വേണ്ടിയാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്-” സിസ്റ്റർ മരിയപറഞ്ഞു. 2017 – ൽ പുറത്തിറങ്ങുന്ന  ഗാനങ്ങളുടെ പണിപ്പുരയിലാണ് ഇപ്പോള്‍ ഈ സന്യാസിനീ സമൂഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.