ഒക്‌ടോ: 25 മര്‍ക്കോ. 12:35-37 ഉള്‍ക്കാഴ്ചയുള്ളവരാകുക

ക്രിസ്തു ദാവീദിന്റെ പുത്രനാണെന്ന വേദപണ്ഡിതരുടെ സങ്കല്പത്തെയാണ് യേശു തകിടം മറിക്കുന്നത് (12:35). വേദവചനം ഉദ്ധരിച്ചു കൊണ്ടുതന്നെയാണ് യേശു അത് ചെയ്യുന്നത് (12:36). വേദവചനത്തിന്റെ പണ്ഡിതരെന്ന് കരുതിയവര്‍ കണ്ടതിലും കൂടുതല്‍ കാര്യങ്ങള്‍ തിരുവചനത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു എന്നാണ് യേശു പഠിപ്പിക്കുന്നത്. തിരുവചനത്തില്‍ നീ കണ്ടെത്തുന്ന സത്യങ്ങളും അര്‍ത്ഥങ്ങളും ഉണ്ട്. എന്നാല്‍ നീ കാണുന്നതിലും കൂടുതല്‍ സത്യങ്ങള്‍ തിരുവചനത്തില്‍ ഇനിയും അടങ്ങിയിരിക്കുന്നു എന്ന് മറക്കാതിരിക്കുക. വേദവചനഭാഗം മുഴുവന്‍ നിന്റെ കൈപ്പിടിയിലാക്കി എന്നു തെറ്റിദ്ധരിക്കരുത്. വചനത്തെ ജീവചര്യയാക്കുക. വചനത്തില്‍ കാണുന്നതിനുമപ്പുറം കാണാന്‍, കാഴ്ചയില്‍ നിന്ന് ഉള്‍ക്കാഴ്ചയിലേയ്ക്ക് നയിക്കാന്‍ ഓരോ വചനഭാഗവും നമ്മെ സഹായിക്കുന്നു.

25 ചൊവ്വ
2 കോറി 8:8-15
മര്‍ക്കോ. 12:35-37
ഉള്‍ക്കാഴ്ചയുള്ളവരാകുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.