ഒക്ടോ. 18: ലൂക്കാ 10:1-9 യേശു നിന്നെ അനുഗമിക്കുന്നു

യേശു പോകാനിരിക്കുന്ന പട്ടണങ്ങളിലേക്കും നാട്ടിന്‍പുറങ്ങളിലേക്കുമാണ് ഈ രണ്ടു വീതമായി അവന്‍ ശിഷ്യരെ അയക്കുന്നത് (10:1). അതായത് ശിഷ്യര്‍ക്കു പിറകേ യേശുവും ആ സ്ഥലങ്ങളിലേക്ക് കടന്നുചെല്ലുമെന്നര്‍ത്ഥം. ശിഷ്യരെ അവരുടെ പ്രേഷിതരംഗങ്ങളില്‍ യേശു അനുഗമിക്കുമെന്നര്‍ത്ഥം. സ്വന്തം വാഗ്ദാനം ഇന്നും പാലിക്കുന്നവനാണ് യേശു. അതിനാല്‍ നിന്റെ പ്രവര്‍ത്തന രംഗങ്ങളിലെല്ലാം യേശു നിന്നെ അനുഗമിക്കുന്നു എന്നതാണ് സത്യം. നീ ഒറ്റക്കല്ല. വിശുദ്ധ ലൂക്കാ സുവിശേഷകന്റെ തിരുനാളാണ് ഇന്ന്. അക്ഷരങ്ങളാല്‍ യേശുവിന് സാക്ഷ്യം വഹിക്കുക എന്ന പ്രേഷിത ദൗത്യം കൂടി നിര്‍വഹിച്ച ആളാണ് വിശുദ്ധ ലൂക്കാ എന്ന് നമ്മള്‍ ഓര്‍മ്മിക്കുക. നമുക്കും നിര്‍വ്വഹിക്കാന്‍ ഇത്തരം ‘എക്‌സ്ട്രാ’ ദൗത്യങ്ങള്‍ കാണും.

18 ചൊവ്വ മൂശ രണ്ടാം ചൊവ്വ വി. ലൂക്കാ സുവിശേഷകന്‍

തോബി 12:6-15 നീതി പ്രവര്‍ത്തിക്കുന്നവന് ജീവിതപൂര്‍ണ്ണത.
പ്രഭാ 38:1-9 വൈദ്യനും രോഗശാന്തിയും.
കൊളോ 4:10-15 (4:10-15+2 കോറി 8:16-24 ) പൗലോസിനോടൊപ്പം ലൂക്കാ സുവിശേഷം പ്രസംഗിക്കുന്നു.
ലൂക്കാ 10:1-9 എഴുപത് ശിഷ്യന്മാര്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.