ഒക്ടോ. 22: ലൂക്കാ 9:18-20 യേശു നിനക്ക് ആരാണ്?

യേശു ശിഷ്യരോട് രണ്ട് ചോദ്യങ്ങളാണ് ചോദിക്കുന്നത്. ഒന്ന് യേശുവിനെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം. രണ്ട് അവനെക്കുറിച്ചുള്ള ശിഷ്യരുടെ അഭിപ്രായം (9:18-20). രണ്ടും തമ്മില്‍ അന്തരമുണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം. ഇന്നും ഇതുതന്നെയാണ് രീതി. യേശുവിനെക്കുറിച്ച് പൊതുവില്‍ നിലനില്‍ക്കുന്ന അഭിപ്രായവും വിശ്വാസവും ഉണ്ട്. എന്നാല്‍ യേശു നിനക്ക് ആരാണ് എന്നതാണ് ഏറ്റവും പ്രധാന കാര്യം. വ്യക്തിപരമായി യേശു നിനക്ക് ആരാണ്? നിന്റെ ജീവിതത്തില്‍ അവന്‍ എങ്ങനെയാണ് ഇടപെടുന്നത്? ഇതാണ് നിന്റെ ജീവിതത്തെ മാറ്റിമറിക്കുന്ന അടിസ്ഥാനഘടകം.
22 ശ മൂശ രണ്ടാം ശനി
ഹെബ്രാ 12:1-11 തന്റെ പരിശുദ്ധിയില്‍ പങ്കുകാരാക്കാന്‍ ദൈവം നമ്മെ പരിശീലിപ്പിക്കുന്നു.
ലൂക്കാ 9:18-20 പത്രോസിന്റെ വിശ്വാസ പ്രഖ്യാപനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.