ഒക്ടോ. 17: മത്താ 18:10-14 ആരും നശിക്കുവാന്‍ പിതാവിഷ്ടപ്പെടുന്നില്ല

ഒരു കൈയകലത്തിലുള്ള തൊണ്ണൂറ്റൊന്‍പതിനെക്കാള്‍ പ്രധാനം കൈവിട്ടകന്ന് പോയ ഒരാടാണെന്ന് കണക്കുകൂട്ടുന്ന ദൈവം. ഇത് ദൈവത്തിന്റെ ഗണിതമാണ്. കാരണം ക്രിസ്തുവിനറിയാം ആ തൊണ്ണൂറ്റിയൊന്‍പതിലോരോന്നിനും ബാക്കി തൊണ്ണൂറ്റിയെട്ടു പേരുള്‍പ്പെട്ട ഒരു സമൂഹത്തിന്റെ സുരക്ഷിതത്വമുണ്ടെന്ന്. എന്നാല്‍ കാനന നിശൂന്യതയിലെവിടെയോ നെഞ്ചുനീറിയലയുന്ന ഒരു പാവം കുഞ്ഞാടിന് കൂട്ടായി ഭൂമിയിലാരാണുള്ളത്? നമ്മുടെ സമൂഹത്തിലും ഭവനത്തിലും ഒറ്റപ്പെടുന്നവരോടും ഇതുപോലെയുള്ള മനോഭാവം നമ്മള്‍ പുലര്‍ത്തേണ്ടിയിരിക്കുന്നു. സുരക്ഷിതത്വം ഉള്ളവന് വീണ്ടും അത് നല്‍കിയിട്ട് എന്തുകാര്യം. ഇല്ലാത്തവന് നല്‍കുക എന്നതാണ് ദൈവസന്നിധിയില്‍ വിലയുള്ള കാര്യം. സഭ ഇന്ന് ഓര്‍മ്മിക്കുന്നത് അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസിനെയാണ്. ക്രിസ്തുവിനുവേണ്ടി ജീവിച്ച ഇത്തരം മഹാന്മാരുടെ ജീവിതങ്ങളാണ് നമുക്ക് ഇന്നും പ്രചോദനമാകുന്നത്.

17 തി മൂശ രണ്ടാം തിങ്കള്‍
ഹെബ്രാ 10:19-25 മിശിഹായുടെ ശരീരമാകുന്ന വിരിയിലൂടെ തുറക്കപ്പെട്ട നവീനമായ പാത.
മത്താ 18:10-14 ആരും നശിക്കുവാന്‍ പിതാവിഷ്ടപ്പെടുന്നില്ല

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.