ഒക്ടോ.21: ലൂക്കാ 5:17-26 അസാധാരണ സംഭവം

തളര്‍വാതരോഗി സുഖപ്പെട്ടതിന് അത്ഭുതമെന്നു പറഞ്ഞാല്‍ പോരെ? അപ്പോള്‍ പിന്നെ അസാധാരണ സംഭവം എന്താണ്? തളര്‍വാതരോഗിയെ ക്രിസ്തുവിന്റെ അടുത്തെത്തിക്കാന്‍ പുരമുകളില്‍ കയറി ഓടിളക്കുന്നതാണ് അസാധാരണ സംഭവം. അതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പേരില്ലാത്ത ചിലരാണ് ഈ സുവിശേഷത്തിലെ അസാധാരണ മനുഷ്യര്‍. ദൈവമനുഷ്യ സംഗമത്തിനു തടസ്സം നില്ക്കുന്ന എന്തിനെയും ഇളക്കി മാറ്റാന്‍ കഴിയുന്ന അസാധാരണ മനുഷ്യരെ ഇന്നും ആവശ്യമുണ്ട്. എന്റെ ദൈവത്തിന്റെ മുമ്പില്‍ എത്താന്‍ തടസ്സമായി  നില്‍ക്കുന്ന എന്തെങ്കിലും എന്റെ ജീവിതത്തിലുണ്ടോ? ഉണ്ട് എങ്കില്‍ അതിനെ ഇളക്കി മാറ്റാന്‍ മനസ്സ് കാണിക്കുക. അപ്പോള്‍ ദൈവത്തിന് മുമ്പിലെത്താനും അങ്ങനെ സൗഖ്യവും നന്മയും സ്വീകരിക്കാന്‍ കഴിയും.

21 വെള്ളി
ഫിലോ 1:8-6
ലൂക്കോ 5:17-26 അസാധാരണ സംഭവം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.