ഒക്ടോ. 23: മത്താ 9:35-38 ഇതാ ഞാന്‍, എന്നെ അയച്ചാലും

വിളവധികം എന്നാല്‍ വേലക്കാര്‍ ചുരുക്കം. വിളനിലം ദൂരെയാണെന്ന് കരുതേണ്ട. ചുറ്റുവട്ടം ഒന്ന് കണ്ണോടിച്ചാല്‍ മതി. അനുകമ്പയോടെ സുവിശേഷകനും സൗഖ്യദായനുമാകാനുള്ള അവസരങ്ങള്‍ അനവധിയാണ്. ‘ഞാന്‍ ആരെ അയക്കും?’ എന്ന ദൈവത്തിന്റെ ചോദ്യത്തിന് ‘ഇതാ ഞാന്‍,  എന്നെ അയച്ചാലും’ എന്ന മറുപടിക്ക് തയ്യാറാണെങ്കില്‍ ആരും ഇടയനില്ലാത്ത ആടുകളെപ്പോലെ അലയേണ്ടി വരില്ല. നീ നിലമൊരുക്കേണ്ട, വിളവിറക്കേണ്ട,  അതിനുവേണ്ടി വെള്ളം കോരേണ്ട, വളമിടേണ്ട. നീ ഒന്നുമാത്രം  ചെയ്താല്‍ മതി. വിളവെടുക്കാന്‍ തയ്യാറാകുക. അതിന് നീ തയ്യാറായാല്‍ നിന്റെയും നിന്നോട് ചേര്‍ന്ന് നില്‍ക്കുന്നവരുടേയും ജീവിതത്തില്‍ നൂറ് മേനി വിളവ് നല്‍കും.  ദൈവത്തോട് ചേര്‍ന്ന് നിന്ന് വിളവെടുത്താല്‍ അത് അത്ഭുതാവഹമായ ഫലമായിരിക്കും നിനക്കായി ഒരുക്കുക.

22 ശനി
2 കോറി. 8:16-24
മത്താ 9:35-38 ഇതാ ഞാന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.