ഒക്ടോ. 12: യോഹ 8: 39-47 ദൈവത്തില്‍ നിന്നുള്ളവന്‍ വചനം ശ്രവിക്കുന്നു

നമ്മുടെ ദൈവിക പൈതൃകം നിര്‍ണ്ണയിക്കപ്പെടുന്നതിനുള്ള മാനദണ്ഡം നാം ക്രിസ്തുവിനെ സ്വീകരിക്കുന്നോ ഇല്ലയോ എന്ന ചോദ്യമാണ്. ക്രിസ്തുവിലൂടെയാണ് ഒരാള്‍ ദൈവത്തിന്റെ മകനും ദൈവപുത്രന്റെ സഹോദരനുമായി മാറുന്നത്. ക്രിസ്തുവിലുള്ള പങ്കാളിത്തമാണ് ഒരുവന് ദൈവത്തെ അബ്ബാ – പിതാവേ എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നത്. മറ്റ് നിരവധി ഐഡന്റിറ്റികള്‍ക്ക് വേണ്ടിയുള്ള പരക്കം പാച്ചിലിലാണ് നമ്മള്‍. പക്ഷേ, യഥാര്‍ത്ഥ ഐഡന്റിറ്റി ക്രിസ്തുവിനൊപ്പ മായിരിക്കുമ്പോഴാണ് ഉണ്ടാകുക എന്നോര്‍മ്മിക്കുക.

12 ബുധന്‍
റോമ 4:1-8
യോഹ 8: 39-47 ദൈവത്തില്‍ നിന്നുള്ളവന്‍ വചനം ശ്രവിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.