ഒക്ടോ. 10: മത്തായി 24:45-51 എപ്പോഴും ഉള്ള ജാഗ്രത

ഭവനത്തിലുള്ളവര്‍ക്ക് കൃത്യസമയത്ത് ഭക്ഷണം കൊടുക്കാനാണ് ശിഷ്യനെ ചുമതല ഏല്‍പ്പിച്ചിരിക്കു ന്നത് (24: 45). നിന്റെ സംരക്ഷണത്തിനും ശുശ്രൂഷക്കുമായി ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നവര്‍ ആരൊക്കെയാ ണെന്ന് നീ തിരിച്ചറിയുക. അവരുടെ ആവശ്യങ്ങളും വിശപ്പും തിരിച്ചറിയുക. എന്നിട്ടു യഥാസമയം അവ രുടെ ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കുക. അപ്പോഴാണ് നീ ദൈവത്തോടു വിശ്വസ്തനായിരിക്കുന്നത്. വിശ്വസ്തതയെന്നാല്‍ ചില നേരങ്ങളില്‍ മാത്രമുള്ള ഉണര്‍ന്നിരിപ്പല്ല; എല്ലാക്കാലങ്ങളിലേക്കുമുള്ള  ജാഗ്രതയാണ്. ഏല്‍പിക്കപ്പട്ടതിനോടും ഏല്‍പിച്ചവനോടുമുള്ള സത്യസന്ധത തന്നെയാണത്. ദൈവം ഏല്‍പ്പിച്ചവരെ സംരക്ഷിച്ച ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓര്‍മ്മയാണിന്ന്.  ആ പുണ്യപിതാവിന്റെ മാതൃക  ജീവിതത്തില്‍ സ്വീകരിക്കാന്‍ നമുക്ക് പരിശ്രമിക്കാം.

ഒക്ടോബര്‍ 10 തിങ്കള്‍ അപ്പ 20:25-35
മത്തായി  24:45-51 എപ്പോഴും ഉള്ള ജാഗ്രത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.